​തോറ്റു ജയിച്ചവർ

“കോട്ടും സൂട്ടുമിട്ട വെള്ളക്കാരുടെ കുരുക്കിട്ട കയറിന്മേലൊരറ്റത്ത് കണ്ണടയ്ക്കേണ്ടി വന്ന ഒരുവനുണ്ട്… എന്നാലൊടുവിലത്തെ ശ്വാസം വരെ തുറന്ന കണ്ണുകളുടെ മൂർച്ചയാൽ എതിർത്തവന്റെ ഹൃദയം കീറിയോൻ…” “സൂര്യകിരണം പോലുദയം ചെയ്ത് സൂതസുതനെന്നപമാനിതനായോനുണ്ട് വിജയമെന്തെന്നറിയാത്തൊരുവൻ.. എങ്കിലുമാ ധീരയോദ്ധാവിനൊരു സുദൃഢമാം മരണശയ്യയൊരുക്കുവാൻ ചതി മാത്രം വഴിയെന്നു തീർത്തവൻ…” “പോറ്റിവളർത്തിയ നാടിൻ തെറ്റുകൾ ജീവൻ പണയം വച്ചെഴുതിയോളുണ്ട്.. ജീവിയ്ക്കാൻ പിന്നൊരിടമില്ലാതായോൾ.. എങ്കിലുമവളുടെ തൂലികത്തുമ്പിൽ  കത്തിയെരിഞ്ഞ പ്രതിഷേധത്തീച്ചൂള  ഇന്നും കെടാതനവധി ഹൃത്തിലാളുന്നുണ്ട്…” നിങ്ങളാണ് യഥാർത്ഥ നായകർ… ഞങ്ങളെ പൊരുതാൻ പഠിപ്പിച്ചവർ.. തോൽക്കുവാൻ ധൈര്യം തന്നോർ.. ജയിക്കാൻ […]

Read More ​തോറ്റു ജയിച്ചവർ

ചില തിരിച്ചറിവുകൾ

​ഓരോ അനുഭവങ്ങളും ഓരോ ഓർമകളാണ്… പിന്നൊരിയ്ക്കൽ ഓർത്തു ചിരിയ്ക്കാനും, ചിലപ്പോൾ കുത്തിനോവിയ്ക്കാനും, മറ്റുചിലപ്പോൾ സ്വയം കുറ്റപ്പെടുത്താനും, പിന്നെ വെറുതെ ഓർത്തു വിതുമ്പാനും,, മാത്രമായി ഒരുകൂട്ടം ഓർമ്മകൾ…. ഓരോ തോൽവികളും ഓരോ പാഠങ്ങളാണ്.. പിന്നീടൊരിയ്ക്കൽ തെറ്റ് ആവർത്തിക്കാതിരിക്കാനും, ജയിക്കാൻ കഴിയാത്ത ചിലതുണ്ടെന്നറിയാനും, ജീവിതം ഇതാണെന്ന് തിരിച്ചറിയാനും….

Read More ചില തിരിച്ചറിവുകൾ

ശരശയ്യ

Bhishma,The true Warrior ഇനിയെന്നു മോക്ഷം? ഈ ശരശയ്യയിൽ നിന്നുമിനിയെന്നു മോക്ഷം? ധർമാധർമങ്ങളടരാടുമീ, തിന്മ വിളയാടുമീ കുരുക്ഷേത്ര ഭൂവിൽ നിന്നുമിനിയെന്നു മോചനം? ഹസ്തിനപുരിക്കൊരു കാവലാളായ്, ഏഴുലകും കീർത്തി നേടിയവൻ. സിംഹാസനം ത്യജിച്ചാ പൊൻകിരീടവും രാജാമാതാവിന്നു കാൽക്കൽ വച്ചോൻ. ജീവിതത്തിന്നവസാനശ്വാസം  വരെ, ബ്രഹ്മചര്യത്തിലുറച്ചുനിന്നോൻ. ഏവരുമെൻ പേരുവാഴ്ത്തി വാക്കിൽ വ്യതിചലിക്കാത്ത യോഗി വറ്റാത്ത പിതൃസ്നേഹത്തിനുറവ. എങ്കിലുമറിഞ്ഞില്ലാരും…, ഈ  വയോവൃദ്ധന്റെ നെഞ്ചിൽ സദാ ഒരഗ്നിനാളം ജ്വലിച്ചുവെന്ന്. ആ നാളത്തിലിവൻ സ്വയം വീണു വീണ്ടും വീണ്ടും പുകഞ്ഞുവെന്ന്. ഒരുവൾക്ക്,അംബയ്ക്കറിയാതെയേകിയ മിഴിനീരിൽ വെന്ത് സ്വയമുരുകിയോൻ.. […]

Read More ശരശയ്യ

Heart and Mind

ഹൃദയം എന്നോട് മന്ത്രിച്ചു “പോവുക മുന്നോട്ട്,വിജയം സുനിശ്ചിതം” മനസ് വന്നു വിലക്കി “പിൻവാങ്ങുക,കഴിയില്ലിത് ദുഷ്കരം “ FOLLOW YOUR HEART,,,,NOT YOUR MIND…..

Read More Heart and Mind