ഒരോർമ്മപ്പെടുത്തൽ

നിന്റെ ഭാവി ഭദ്രമെന്ന് നീ കരുതുന്നുവോ? നാളെകളുടെ കരുതലിനായി നീ പലതും സ്വരുക്കൂട്ടിയെന്ന് വിശ്വസിക്കുന്നുവോ? എങ്കിൽ ഇന്നൊന്നറിയുക…. എല്ലാം വെറും മിഥ്യാധാരണകൾ മാത്രം… അമൂല്യമെന്നോർത്തു നീ കാത്തുസൂക്ഷിച്ച കറൻസികളെല്ലാം നാളെ വിലയില്ലാത്ത കടലാസുതുണ്ടുകളായി മാറിയേക്കാം… ഒരൊറ്റ രാത്രിയുടെ ഇടവേളയിൽ, മറ്റാരോ സൂക്ഷിച്ച കള്ളപ്പണത്തിനായി കാലങ്ങളായി നീ തലയണക്കീഴിലും അരക്കെട്ടിലും കൊണ്ടുനടന്ന വിയർപ്പിൽ നനഞ്ഞ നോട്ടുകൾ ഉപയോഗശൂന്യമെന്നു വിധിയെഴുതപ്പെടില്ലെന്ന് ആരുകണ്ടു? ഉപജീവനത്തിനായി നീ ആശ്രയിച്ച തൊഴിലിന്റെ നേരത്ത്,ആ നോട്ടുകൾ മാറാൻ പൊരിവെയിലിൽ നീണ്ടനിരയിൽ മണിക്കൂറുകൾ എണ്ണേണ്ടി വന്നേക്കാം… കാലം […]

Read More ഒരോർമ്മപ്പെടുത്തൽ

ജീവിതം ഒന്നുമാത്രം

  ഇന്നുകൾ നാളെ ഇന്നലെകളാവും… ഇന്നവസാനമെന്നറിയും ദിനം വരും… അന്നിരുന്നോർക്കുമ്പോൾ നെഞ്ചൊന്നുരുകുമ്പോൾ ഏറെയാശിച്ചിട്ടും പോവാതിരുന്നൊരിടം ഭൂപടത്തിൽ ബാക്കിയുണ്ടാവരുത്… കൊയ്തെടുക്കാൻ കഴിയാതെ കടലാസുതുണ്ടിലൊതുക്കിയ കനവുകൾ ഒന്നും അന്നത്തെ കാറ്റിൽ പടരുന്നുണ്ടാവരുത്… പൊരുതി ജയിക്കാൻ വിട്ടുപോയ കളികൾ ഒന്നും കരുതിവയ്ക്കരുത്… പാടാത്ത രാഗങ്ങൾ അന്നൊരീണത്തിനായി വിങ്ങുന്നുണ്ടാവരുത്… നാവറിയാത്തൊരു രുചിഭേദങ്ങളും നാട്ടിലുണ്ടാവരുത്.. കരയാതൊഴുകാതെ കണ്ണിലൊതുക്കിയ കണ്ണുനീരന്നവശേഷിക്കരുത്… പൊട്ടിച്ചിരിയ്ക്കാതെ വിട്ടുപോയ സന്തോഷങ്ങളും, പറയാൻ മറന്ന പരിഭവങ്ങളും, അന്നൊരു പശ്ചാത്താപമാവരുത്.. ഓർക്കുക,,,അവിടെ സ്വർഗത്തിൽ നിങ്ങളുടെ കണക്കുപുസ്തകത്തിൽ ചെയ്തതും ചെയ്യാത്തതും അടയാളപ്പെടുത്തുവാൻ ഒരുവനുമുണ്ടാവില്ല… ചെയ്യേണ്ടതൊക്കെയും ചെയ്തുതീർക്കാൻ […]

Read More ജീവിതം ഒന്നുമാത്രം

കേരളപ്പിറവി ദിനാശംസകൾ…

​തുഞ്ചനും കുഞ്ചനും വാഴ്ത്തിയ നാട്…നിളയും പെരിയാറും സിരയിലൂടൊഴുകുന്ന നാട്… പഴശ്ശിരാജയും തലയ്ക്കൽ ചന്തുവുമെല്ലാം പൊരുതി ധീരമൃത്യു വരിച്ച നാട്…14 സംസ്കാരങ്ങൾ,14 ഭാഷാശൈലികൾ,14 കാലാവസ്ഥകൾ,14 ഭക്ഷണരീതികൾ…ദൈവത്തിന്റെ സ്വന്തം നാട്,ഒരൊറ്റ കേരളം….എല്ലാ മലയാളികൾക്കും കേരളപ്പിറവി ദിനാശംസകൾ…. 🙂

Read More കേരളപ്പിറവി ദിനാശംസകൾ…