​ഓർമയിൽ ഒരു വിഷുക്കാലം…

ഒരുപാട് കൊതിച്ചു കിട്ടുന്നൊരു വേനൽക്കാലമുണ്ടായിരുന്നു… വിരസമായ ക്ലാസ്സുകൾക്കും ദൈർഘ്യമേറിയ പരീക്ഷകൾക്കുമൊടുവിൽ  തെല്ലൊരാശ്വാസമായി കടന്നുവരുന്ന അവധിക്കാലം… ഒരു വർഷത്തെ മുഴുവൻ വിശേഷങ്ങളും പങ്കുവക്കാൻ, എല്ലാ വേദനകളും മറന്നാനന്ദിയ്ക്കാൻ, ഒത്തുചേരലിന്റെ ആഘോഷമായി ഒരു വിഷുക്കാലം.. കൊളുത്തിയ നിലവിളക്കിൻ തിരിവെട്ടത്തിൽ നീലക്കുറുമ്പന്റെ കണ്ണുകൾ തിളങ്ങുന്നത് കണികണ്ടുണരും… കണിക്കൊന്ന പൂവിട്ട വഴിത്താരകളിൽ പുലർച്ചെ തന്നെ ബാല്യത്തിന്റെ കാഹളമുണരും… കണിവെള്ളരി തൂക്കുന്ന കോലായിൽ  പുതുപുടവയുടെ മണമൊഴുകും… കുറുമ്പേറിയ കുസൃതിക്കുരുന്നുകൾ കുഞ്ഞിക്കൈകൾ നീട്ടി കാത്തിരിയ്ക്കും… കൈനീട്ടത്തിന്റെ തുട്ടുകൾ ആ  ചുണ്ടുകളിൽ പൗർണമി വിടർത്തും… ഇടത്തോട്ടിലയിട്ട അടുക്കളയിൽ […]

Read More ​ഓർമയിൽ ഒരു വിഷുക്കാലം…

ചില തോന്നലുകൾ

ജീവിതത്തിൽ ഇടയ്‌ക്കെങ്കിലും മൗനത്തിനു കാതോർത്തിട്ടുണ്ടോ? രാത്രിയുടെ മൂകമായ യാമങ്ങളിൽ ഒരിയ്ക്കലെങ്കിലും പിന്നിലൊരു കാലൊച്ച കേട്ട് തിരിഞ്ഞുനോക്കിയിട്ടുണ്ടോ? ആരും പിൻതുടരുന്നില്ലെന്നാശ്വസിച്ച് ബോധപൂർവം വിസ്മരിച്ചിട്ടുണ്ടോ? മരണം മണക്കുന്ന ശ്മശാനഭൂവിൽ ഒറ്റയ്ക്ക് ശൂന്യത തേടി നടന്നിട്ടുണ്ടോ? എങ്കിൽ അവിടെ മാത്രം കേൾക്കാം, നിശബ്ദതയുടെ ശബ്ദം…. ഭീതിയോടെ മാത്രം കണ്ടിരുന്ന ആരുടെയൊക്കെയോ  മൂർച്ചയേറിയ നോട്ടം നമ്മെ തുളച്ചുകേറുന്നതായി തോന്നാം…. അവർക്ക് എന്തോക്കെയോ പറയാനുണ്ടാവും.., ചെയ്തു തീർക്കാനുണ്ടാവും…. ഗാഢമായ ഉറക്കത്തിനിടയിൽ കാരണമില്ലാതെ ഞെട്ടിയുണർന്നിട്ടുണ്ടോ? വീണ്ടും കണ്ണുകൾ മുറുകെ അടച്ച് ശാന്തിയുടെ പുതപ്പ് മൂടിക്കിടന്നിട്ടുണ്ടാവും… ഒരിരുണ്ട […]

Read More ചില തോന്നലുകൾ