മരിച്ചവരുടെ ലോകം

പാതിമയക്കത്തിൽ ഞെട്ടിയുണർന്നു കണ്ണുതിരുമ്മി ചുറ്റും നോക്കുമ്പോൾ ഭൂമിയൊന്നാകെ മാറിയിരിക്കുന്നു… പതിവുപോലെ തലയണമേൽ പൊത്തിപ്പിടിച്ചുറക്കിയ പാവയും, കണ്ണുതുറന്നാലുടനെ വെളിച്ചമരിച്ചിറങ്ങുന്ന ജാലകവുമില്ല…, അല്ല ഇതെന്റെ ലോകമല്ല…. തൊട്ടടുത്ത് സാമാന്യം പൊക്കമുള്ള സുന്ദരിയായൊരു യുവതി നീണ്ടൊരു പരുക്കൻ കയറുമായിരിക്കുന്നു… ഒരറ്റം കയ്യിൽ ചുരുട്ടി മറ്റേ അറ്റത്തൊരു ഊരാക്കുരുക്കിട്ടു മുറുക്കിയിരിക്കുന്നു… വരിഞ്ഞുമുറുക്കി ഒരൊറ്റവലിയിൽ ആരെയോ കൊല്ലാനുള്ള അമർഷം അവളുടെ മുഖത്ത് കാണാം… അതിനടുത്ത് ശോഷിച്ചുണങ്ങി എല്ലും തോലുമായൊരു ചെറുപ്പക്കാരൻ… ഇരുകൈകളും ആരോ ചേർത്തുകെട്ടിയിട്ടിരിക്കുന്നു… ചുറ്റിലും നിറയെ വിവിധ ഭക്ഷണസാമഗ്രികൾ നിരത്തിയിട്ടുണ്ട്.. ഓടിപ്പോയി ഞാനാ […]

Read More മരിച്ചവരുടെ ലോകം

പ്രണയം

“വരിക…,എനിക്കൊപ്പം…” വാക്കുകൾ കൊണ്ടാണ് നീ അന്നും എന്നെ പ്രലോഭിപ്പിച്ചിട്ടുള്ളത്…. ഇനിയും വിശ്വസിക്കാൻ വയ്യ… മറന്നു പോയ വാക്കുകൾ തിരികെ എടുക്കാൻ നീയിനിയും വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഒരുപാടധികം തവണ നിന്റെ മടിയിൽ തല ചായ്ച്ചു കിടന്ന ഇതേ ഉമ്മറപ്പടിയിൽ ഞാൻ കണ്ണും നട്ടിരുന്നിട്ടുണ്ട്… ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നറിഞ്ഞിട്ടും…, അഥവാ നീ വന്നു വിളിച്ചാലും ഇനിയും ഇറങ്ങിവരില്ല എന്നുറപ്പിച്ചിട്ടും… നിന്റെ വാക്കുകൾ പളുങ്കുമണികളാണ്, ഒന്നു നിലത്തു വീണാൽ ആയിരം തുണ്ടുകളായി ചിന്നിച്ചിതറുന്നവ… ഓരോ വരികളിലും സ്നേഹമൊളിപ്പിച്ച നിന്റെ കവിതകൾക്ക് ഞാനിട്ട […]

Read More പ്രണയം