വയനാട്

​ഇവിടെയലതല്ലുമീ കബനിതന്നോളത്തി- ലലിയണം ഒരു വേള ഒഴുകുവാനായ്‌… ഇവിടെ കിഴക്കു പടരുന്ന സഹ്യന്റെ  മടിയിൽ തലചായ്ച്ചുറങ്ങിടേണം… പാൽചുരം കേറിയൊരു പാട്ടുമായെത്തുന്ന പാതിരാക്കാറ്റിൽ പൊതിഞ്ഞിടേണം.. പുലരിയെ പുണരും തണുത്ത മഞ്ഞിൽ വീണുരുകണം,പതിയെ പടർന്നിടാനായ്… പ്രണയം മയങ്ങുന്ന ഹൃദയസരസ്സിലെൻ കനവുകൾ  കോരിനിറച്ചീടണം… തിരുനെല്ലിയൊഴുകുമാ പുണ്യതീർത്ഥത്തിൽ മൽപാപങ്ങളെല്ലാം കഴുകീടണം… കുറുവയിൽ കുളിരുള്ള തെളിനീരിൽ മുങ്ങിയെന്നകവും നിറഞ്ഞു തുളുമ്പിടേണം… ഗൂഢനിഗൂഢമെടയ്ക്കൽ ഗുഹകളി- ലൂറും രഹസ്യച്ചുരുൾ നീർത്തണം… കാട്ടുപെണ്ണിൻ പാട്ടുകേട്ടുറങ്ങും മഴ- ക്കാടുകളിൽ ചെന്നു രാപ്പാർക്കണം… മണ്ണുമാകാശവുമൊന്നുചേരും പല കുന്നുകളിൽ ചെന്നു ചേക്കേറണം… വീരപഴശ്ശി […]

Read More വയനാട്

മറക്കാനാവാത്ത ചില നിമിഷങ്ങൾ…

എന്നെന്നും ഓർത്തുവയ്ക്കാനും ഒരുപാട് ചിന്തിക്കാനും…അവിസ്മരണീയമായ ഒരു ദിനം…NSS SCTCE യുടെ ഭാഗമായി “ആനന്ദനിലയം” അനാഥാലയത്തിൽ ഒരിത്തിരി സമയം ചെലവഴിക്കാൻ കഴിഞ്ഞു…അവിടെ വച്ചാണ് ഈ കുരുന്നുകളെ കണ്ടത്… ഇവരുടെ മനം നിറഞ്ഞ പുഞ്ചിരി കണ്ടപ്പോഴാണ് ജീവിതത്തിന്റെ മനോഹാരിത തിരിച്ചറിഞ്ഞത്… നിസാര കാര്യങ്ങളിൽ ജീവിതം മുഴുവൻ കരഞ്ഞുതീർക്കാൻ ഒരുങ്ങുന്ന നമ്മൾ ഇവരെയാണ് കാണേണ്ടത്..കണ്ടുപഠിക്കേണ്ടത്.. ചെറിയ സന്തോഷങ്ങൾ പോലും ഇവർ വലിയ ആഘോഷങ്ങളാക്കി മാറ്റുന്നു.. പിന്നീടാ ആഘോഷങ്ങൾ ഒത്തൊരുമിച്ചു കൊണ്ടാടുന്നു… ഇവരുടെ കണ്ണുകളിൽ വാശിയില്ല,വൈരാഗ്യമില്ല,വേവലാതികളൊന്നും തന്നെ ഇല്ല.. സ്നേഹവും,ശാന്തിയും സമാധാനവുമാണവിടെ തുളുമ്പുന്നത്… […]

Read More മറക്കാനാവാത്ത ചില നിമിഷങ്ങൾ…

ചരിത്രപുരുഷൻ

​ഒരൂന്നുവടിയുമേന്തി അങ്ങ് നടന്ന പാതയിലാണ് ഇന്നും ഈ മഹാരാജ്യത്തിന്റെ ചരിത്രം ഉറങ്ങിക്കിടക്കുന്നത്… വട്ടക്കണ്ണടക്കുള്ളിൽ ആ കണ്ണുകളിൽ അങ്ങ് സൂക്ഷിച്ചുവച്ച ആദർശങ്ങളാണ് ഇന്നുമീ ഭാരതം പിൻതുടരുന്നത്… ഈ മണ്ണിനായി അങ്ങൊഴുക്കിയ ചുടുചോരയും വിയർപ്പുമാണ് ഇവിടെ ഇന്നീ ഗംഗയിലും യമുനയിലുമെല്ലാം പുണ്യതീർത്ഥമായൊഴുകുന്നത്… അങ്ങയുടെ ചടുലമായ മുദ്രാവാക്യങ്ങൾ ഇന്നും ദിഗന്തങ്ങൾ മുഴങ്ങിക്കൊണ്ട് ഹിമാലയപർവതങ്ങളിൽ പ്രതിധ്വനിക്കാറുണ്ട്… ഓരോ ഭാരതീയന്റെയും ആവേശവും ആത്മാഭിമാനവുമായി മാറാൻ അങ്ങയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കു മാത്രമേ സാധിച്ചിട്ടുള്ളൂ… ഈ രാഷ്ട്രം അങ്ങയോളം വലിയ മറ്റൊരു യുഗപുരുഷനെ ഇനി കാണുകില്ല… ഉദയം […]

Read More ചരിത്രപുരുഷൻ