പ്രളയം ബാക്കിവച്ചത്

മറ്റേതൊക്കെയോ ഇടങ്ങളിൽ മാത്രം സംഭവിക്കുന്ന ഒന്ന്. സോഷ്യൽ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഫോട്ടോകളും വീഡിയോകളും കാണുമ്പോൾ ഉണ്ടാവുന്ന ഞെട്ടൽ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാമഗ്രികളുടെ ശേഖരണവും സഹായങ്ങളും. മുന്നറിയിപ്പ് തരുന്ന വാർത്തകൾ. അതൊക്കെ ആയിരുന്നു പ്രളയം, അത് മാത്രമായിരുന്നു കുറച്ചുനാൾ മുമ്പുവരെ. ഇവിടെ ഒന്നും ഒരുകാലത്തും വെള്ളമെത്തില്ല എന്നൊരു അമിതമായ വിശ്വാസമുണ്ടായിരുന്നു ഇതുവരെ.എന്നാൽ കഴിഞ്ഞുപോയ നാലഞ്ചു ദിവസങ്ങൾ മനസിലാക്കി തന്നു, അതൊന്നും ഒരുപാട് ദൂരെ അല്ലെന്ന്.. ഇവിടെയും വന്നെത്താനും അപ്പാടെ വിഴുങ്ങി കളയാനും അധികം താമസമൊന്നും വേണ്ടെന്ന്. പ്രളയവും അതിന്റെ […]

Read More പ്രളയം ബാക്കിവച്ചത്

മധുരം വറ്റാത്ത മാറ്റങ്ങൾ

പഠനമുറിയിലെ ചുവരുകളിൽ പേന കൊണ്ട് കോറിയിട്ട ലഖുവായ സമവാക്യങ്ങൾ.. പിറന്നാളിന് മധുരം പകുത്തു നൽകുമ്പോൾ ഒരുപിടി അധികം വച്ചുകൊടുക്കുന്ന കുറുമ്പുകൾ.. എഴുതാൻ വിട്ടുപോയ ഗൃഹപാഠങ്ങൾ കൈത്തണ്ടയിൽ ചൂരൽ കൊണ്ട് ചുവപ്പിക്കുമ്പോൾ എനിക്ക് മുമ്പേ കരഞ്ഞു കലങ്ങിയ കണ്ണുകൾ.. ഇടവേളകളിൽ വഴിയോരത്തെ പീടികകളിൽ നാണയത്തുട്ടുകൾ കൈമാറിയ കരുതലുകൾ.. കപ്പലണ്ടിമിഠായികളിലും കുന്നിക്കുരുകളിലും മറ്റാരും കാണാതെ പൊതിഞ്ഞു സൂക്ഷിച്ച രഹസ്യങ്ങൾ.. കടലാസ് തുണ്ടുകളിൽ രണ്ടുപേര് മാത്രം എഴുതിയെടുത്ത ക്രിസ്തുമസ് സമ്മാനങ്ങൾ.. കൗമാരത്തിന്റെ കൗതുകങ്ങളിൽ കാല്പനികത മൊട്ടിട്ട് ഒന്നിച്ചെഴുതിയ കവിതകൾ.. പ്രണയങ്ങളുടെ ചോട്ടിൽ […]

Read More മധുരം വറ്റാത്ത മാറ്റങ്ങൾ