​തോറ്റു ജയിച്ചവർ

“കോട്ടും സൂട്ടുമിട്ട വെള്ളക്കാരുടെ കുരുക്കിട്ട കയറിന്മേലൊരറ്റത്ത് കണ്ണടയ്ക്കേണ്ടി വന്ന ഒരുവനുണ്ട്… എന്നാലൊടുവിലത്തെ ശ്വാസം വരെ തുറന്ന കണ്ണുകളുടെ മൂർച്ചയാൽ എതിർത്തവന്റെ ഹൃദയം കീറിയോൻ…” “സൂര്യകിരണം പോലുദയം ചെയ്ത് സൂതസുതനെന്നപമാനിതനായോനുണ്ട് വിജയമെന്തെന്നറിയാത്തൊരുവൻ.. എങ്കിലുമാ ധീരയോദ്ധാവിനൊരു സുദൃഢമാം മരണശയ്യയൊരുക്കുവാൻ ചതി മാത്രം വഴിയെന്നു തീർത്തവൻ…” “പോറ്റിവളർത്തിയ നാടിൻ തെറ്റുകൾ ജീവൻ പണയം വച്ചെഴുതിയോളുണ്ട്.. ജീവിയ്ക്കാൻ പിന്നൊരിടമില്ലാതായോൾ.. എങ്കിലുമവളുടെ തൂലികത്തുമ്പിൽ  കത്തിയെരിഞ്ഞ പ്രതിഷേധത്തീച്ചൂള  ഇന്നും കെടാതനവധി ഹൃത്തിലാളുന്നുണ്ട്…” നിങ്ങളാണ് യഥാർത്ഥ നായകർ… ഞങ്ങളെ പൊരുതാൻ പഠിപ്പിച്ചവർ.. തോൽക്കുവാൻ ധൈര്യം തന്നോർ.. ജയിക്കാൻ […]

Read More ​തോറ്റു ജയിച്ചവർ