ഒരുവൾ

ഒരുവളുണ്ട്….

ഒരിയ്ക്കലുമറിയില്ലെങ്കിലും

നിഴൽ പോലെ കൂടെ നിൽക്കുന്നവൾ….

അവളുടെ മാറുചുരത്തും മധുരവും,

താരാട്ടിന്റെ താളവും,

മടിത്തട്ടിന്റെ ചൂടും,

പകരം വയ്ക്കാനില്ലാത്തവ…

പത്തു മാസം ഉദരത്തിലും

പിന്നൊരു ജന്മമാകെ ഹൃദയത്തിലും

കൊണ്ടു നടക്കുവോൾ…

എന്നേക്കാൾ എന്നെ നന്നായറിയുന്നോൾ….

ഒരേസമയം എന്നെയുറക്കാൻ മൃദുലവും,

തളരുന്നെനിക്ക് താങ്ങാവാൻ ബലിഷ്ഠവും,

കൈകളെ മാറ്റാൻ കഴിവുള്ളോൾ…

ഉള്ളിൽ കരഞ്ഞുകൊണ്ട് എന്നെ ചിരിപ്പിയ്ക്കാൻ കഴിയുവോൾ….

നെഞ്ചിൽ പുകഞ്ഞുകൊണ്ടെന്നെ

സാന്ത്വനിപ്പിയ്ക്കാൻ കഴിയുവോൾ…

അവളില്ലാതെങ്ങനെ പൂർണമാവും,

കവിതയും കഥയുമെൻ ജീവിതവും…??
HaPpY MoTHeR’s DaY……😍😍😍😍

Advertisements

​ഓർമയിൽ ഒരു വിഷുക്കാലം…

ഒരുപാട് കൊതിച്ചു കിട്ടുന്നൊരു വേനൽക്കാലമുണ്ടായിരുന്നു…
വിരസമായ ക്ലാസ്സുകൾക്കും ദൈർഘ്യമേറിയ

പരീക്ഷകൾക്കുമൊടുവിൽ 

തെല്ലൊരാശ്വാസമായി കടന്നുവരുന്ന അവധിക്കാലം…

ഒരു വർഷത്തെ മുഴുവൻ വിശേഷങ്ങളും പങ്കുവക്കാൻ,

എല്ലാ വേദനകളും മറന്നാനന്ദിയ്ക്കാൻ,

ഒത്തുചേരലിന്റെ ആഘോഷമായി ഒരു വിഷുക്കാലം..

കൊളുത്തിയ നിലവിളക്കിൻ തിരിവെട്ടത്തിൽ

നീലക്കുറുമ്പന്റെ കണ്ണുകൾ തിളങ്ങുന്നത് കണികണ്ടുണരും…

കണിക്കൊന്ന പൂവിട്ട വഴിത്താരകളിൽ

പുലർച്ചെ തന്നെ ബാല്യത്തിന്റെ കാഹളമുണരും…

കണിവെള്ളരി തൂക്കുന്ന കോലായിൽ 

പുതുപുടവയുടെ മണമൊഴുകും…

കുറുമ്പേറിയ കുസൃതിക്കുരുന്നുകൾ

കുഞ്ഞിക്കൈകൾ നീട്ടി കാത്തിരിയ്ക്കും…

കൈനീട്ടത്തിന്റെ തുട്ടുകൾ ആ 

ചുണ്ടുകളിൽ പൗർണമി വിടർത്തും…

ഇടത്തോട്ടിലയിട്ട അടുക്കളയിൽ രുചി 

ഒരുത്സവം തീർക്കും…

അന്നൊരുവനും വിശന്നിരിയ്ക്കില്ല…

വരുന്നോരെ എല്ലാം വിളിച്ചൂട്ടുന്ന വിഷുവാണ്…

ഇരുൾ വീണാൽ പിന്നെ പൂരമാണ്…

നിറം പെയ്യുന്ന അമിട്ടുകൾ ആകാശത്തു നൃത്തം ചവിട്ടും…

അന്നെല്ലാർക്കും ആഘോഷമാണ്…

ഹൃദയം നിറഞ്ഞൊഴുകുന്ന പുഞ്ചിരിയാണ്…

ഇത് സമൃദ്ധിയുടെ ഉത്സവമാണ്…

സ്നേഹത്തിന്റെ കൈകോർക്കലാണ്…

HaPpY Vishu….😍😍😍

HappY VaLeNtiN’S DaY……

​വെയിലും തണലും,ഇരുളും നിലാവും,കാറ്റും കടലും,ഞാനും നീയും നമുക്ക് ചുറ്റുമീ പ്രപഞ്ചവും ഒന്നാകെ പ്രണയമാകുമ്പോൾ പിന്നെന്തിനാണ് ഈ ദിനം????എന്നും പെയ്യുന്നത് പ്രണയത്തിന്റെ മഴയാണല്ലോ…😍☺

Happyyy Newww Yearrrr… :)

​പ്രതീക്ഷകളിലും പ്രത്യാശകളിലും ഉദിച്ചുയർന്ന വർഷം…

സൗഹൃദം കോറിയിട്ട സ്വപ്നങ്ങളുടെ വർഷം…

പ്രണയത്തിന്റെയും നിരാശയുടെയും വർഷം

ഒറ്റപ്പെടുത്തലുകളുടെയും കുറ്റപ്പെടുത്തലുകളുടെയും വർഷം…

കൂടെയുള്ളവർ ഒറ്റിക്കൊടുത്ത വർഷം….

അകലെ മാറിനിന്നവർ ചായാനൊരു തോൾ തന്ന വർഷം…

വിജയം അഭിമാനമായി മാറിയ വർഷം….

ആശയങ്ങൾ പ്രകടമാക്കാനൊരു വേദി നൽകിയ വർഷം…

വീണ്ടും മനസ്സിലൊരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച വർഷം…

അണിയറയിൽ അവൾ ഒരുങ്ങുകയാണ്…

പുതിയ ആശയങ്ങൾ,ചിന്തകൾ,സ്വപ്‌നങ്ങൾ,പ്രതീക്ഷകൾ,പരീക്ഷണങ്ങൾ…

അങ്ങനെ അങ്ങനെ…

അവൾ ഇങ്ങെത്തുകയായി…
പുതുവത്സരാശംസകൾ….

HappY 2017 ..😊😊

കേരളപ്പിറവി ദിനാശംസകൾ…

​തുഞ്ചനും കുഞ്ചനും വാഴ്ത്തിയ നാട്…നിളയും പെരിയാറും സിരയിലൂടൊഴുകുന്ന നാട്… പഴശ്ശിരാജയും തലയ്ക്കൽ ചന്തുവുമെല്ലാം പൊരുതി ധീരമൃത്യു വരിച്ച നാട്…14 സംസ്കാരങ്ങൾ,14 ഭാഷാശൈലികൾ,14 കാലാവസ്ഥകൾ,14 ഭക്ഷണരീതികൾ…ദൈവത്തിന്റെ സ്വന്തം നാട്,ഒരൊറ്റ കേരളം….എല്ലാ മലയാളികൾക്കും കേരളപ്പിറവി ദിനാശംസകൾ…. 🙂

വിജയദശമി ആശംസകൾ…

​അക്ഷരങ്ങൾ കോർത്ത അറിവിന്റെ പുതുലോകത്തിലേക്ക് ഹരിശ്രീ കുറിച്ചു കടന്നെത്തുന്ന കൊച്ചനിയൻമാർക്കും അനിയത്തിമാർക്കും വിജയദശമി ആശംസകൾ…. 😀

Create a free website or blog at WordPress.com.

Up ↑