തിമിരം

രാഷ്ട്രീയ തിമിരം മൂത്ത് അന്ധത ബാധിച്ച നിങ്ങളുടെ കണ്ണുകൾക്ക് മീതെ സദാചാരത്തിന്റെ പഴകിക്കീറിയ മേലാപ്പ് കൂടെ എടുത്തണിഞ്ഞ് വീണ്ടും അധഃപതിക്കാതിരുന്നാലും. നമ്മുടെ ചുംബനങ്ങളിൽ, ഹൃദയം തുറന്ന നമ്മുടെ ആലിംഗനങ്ങളിൽ, നമ്മുടെ സ്പർശനങ്ങളിൽ പോലും അവരുടെ കഴുകൻ കണ്ണുകൾ ആഴ്ന്നിറങ്ങി കാമം തിരയട്ടെ.. ഓരോ ചുടുചുംബനത്തിലും പ്രണയത്തിന്റെ ചാരം മൂടിക്കിടക്കുന്ന കനല് വീണ്ടും കത്തുന്നത് അവർ കണ്ടെന്നു വരില്ല. ഓരോ ആലിംഗനത്തിലും പകരുന്ന കരുതലിന്റെ കരുത്ത് അവർ കാര്യമാക്കിയെന്നു വരില്ല. അവരുടെ കണ്ണിലോരോ പെണ്ണും തൊട്ടാൽ ഉറുമ്പരിക്കുന്ന മധുരക്കനികൾ […]

Read More തിമിരം

സച്ചിനിസം

22 യാർഡിൽ സച്ചിൻ എന്ന മഹാപ്രതിഭ, ആ കുറിയ മനുഷ്യൻ എഴുതിയ വിജയഗാഥകൾ.., ഒരു രാജ്യം മുഴുവൻ ക്രിക്കറ്റ് ഒരു വികാരമാക്കി നെഞ്ചോട് ചേർത്തതിന് പിന്നിൽ ആ മനുഷ്യന്റെ വലിയ പങ്ക്.., ഒരു കാലത്ത് വിവാദങ്ങളും ഒത്തുകളികളുമൊക്കെയായി കൂപ്പുകുത്തിയ ക്രിക്കറ്റിനെ വീണ്ടും തന്റെ ചുമലിൽ താങ്ങി നിർത്തി തന്റെ MRF ബാറ്റ് വച്ചെഴുതിയെടുത്ത ചരിത്രവിജയങ്ങൾ..ഇനിയും അവയെ കുറിച്ചൊന്നും പറയാനില്ല.വർഷങ്ങളായി കണ്ടും കേട്ടും അറിഞ്ഞും എഴുതിയുമൊക്കെ തഴമ്പിച്ചു കഴിഞ്ഞതാണ് ഈ പറഞ്ഞവയൊക്കെ.എന്നാലിന്നും ഒട്ടു മിക്ക ക്രിക്കറ്റ് പ്രേമികളുടെയും ടൈംലൈനുകളിലും, […]

Read More സച്ചിനിസം