​ലജ്ജ _തസ്ലീമ നസ്രിൻ

വാക്കിന്റെ മൂർച്ചയും, എഴുത്തിന്റെ ശക്തിയും…തൂലിക കൊണ്ട് അങ്കം കുറിച്ച് ചരിത്രത്തിലിടം നേടിയ സുപ്രസിദ്ധ സാഹിത്യകാരി തസ്ലീമ നസ്റിന്റെ “ലജ്ജ” ലോകസാഹിത്യത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന കൃതിയാണ്.1992ൽ ഡിസംബർ 6ന് ഹിന്ദു തീവ്രവാദികൾ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തു.ബംഗ്ളാദേശിലെ മുസ്ലിം തീവ്രവാദികൾ പകരം അവരുടെ നാട്ടിലെ ക്ഷേത്രങ്ങൾ തച്ചുടക്കാനും അവിടത്തെ ഹിന്ദുക്കളെ കൊല്ലുവാനും തുടങ്ങി.ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ച കൊണ്ട് എഴുതിതീർത്ത നോവൽ ആണിത്…
    ബംഗ്ളാദേശിലെ ലഹളയിൽ ജീവിതത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടുപോയ സുധാമൊയ്‌ എന്ന ഒരു സാധാരണക്കാരന്റെയും കുടുംബത്തിന്റെയും വേദനാജനകമായ യാതനകൾ വായനക്കാരന്റെ ഉള്ളിൽ ആഴത്തിൽ പതിയ്ക്കുന്നു.അനേകായിരങ്ങളെ പോലെ ഇന്ത്യയിലേക്ക് പലായനം ചെയ്ത് രക്ഷപ്പെടാൻ താൻ ഒരുക്കമല്ലെന്നു തീർത്തു പറയുന്ന സുധാമൊയിലൂടെ തസ്ലീമ വരച്ചുകാണിയ്ക്കുന്നത് ജന്മനാടിനോട് ഒരുവന് ഉണ്ടായിരിക്കേണ്ട വൈകാരികമായ ആത്മബന്ധത്തെയാണ്..ഒരു തെറ്റും ചെയ്യാത്ത താൻ എന്തിന് കുറ്റവാളിയെ പോലെ നാടുവിടണം എന്ന അദ്ദേഹത്തിന്റെ ചോദ്യം, മതതീവ്രവാദത്തിന്റെ ആഴത്തിൽ പടർന്ന വേരുകൾ മൂലം വിള്ളലുകൾ സൃഷ്ടിയ്ക്കപ്പെടുന്ന നിരപരാധികളായ സാധാരണക്കാരുടെ ജീവിതത്തിന്റെ അസന്തുലിതാവസ്ഥയെ വ്യക്തമായി ചൂണ്ടിക്കാണിയ്ക്കുന്നു..

                     13 ദിവസത്തെ അനുഭവങ്ങളിലൂടെ തസ്ലീമ എഴുതിക്കാട്ടുന്നത് മതതീവ്രവാദത്തിന്റെ ഭീകരത മാത്രമല്ല, മറിച്ച് ഒട്ടും സുരക്ഷിതമല്ലാത്ത സ്ത്രീ ജീവിതത്തിന്റെ നേർരേഖകൾ കൂടിയാണ്. ഒരു മതഭ്രാന്തനാൽ പിച്ചിച്ചീന്തപ്പെട്ട മായ എന്ന പെൺകുട്ടിയുടെ മരിയ്ക്കാത്ത ഓർമകൾ വായന അവസാനിപ്പിച്ചാലും വായനക്കാരനെ വിടാതെ പിൻതുടരുന്നു. അതിന്റെ പ്രതികാരത്താൽ സ്വയം മറന്ന് സമചിത്തത നഷ്ടമായി പലതും ചെയ്ത് കൂട്ടുന്ന സുരഞ്ജൻ എന്ന സഹോദരനെ ഇതിലും ഹൃദയസ്പർശിയായി എഴുതിക്കാണിയ്ക്കുക അസാധ്യം.

               നോവൽ ഉടനീളം ഒരു സാധാരണ എഴുത്തുകാരിയുടെ മികവ് അല്ല, മറിച്ച് സമൂഹത്തിൽ വിളയാടുന്ന തിന്മ സ്വയമറിഞ്ഞു വിങ്ങുന്ന, പ്രതികരിയ്ക്കാൻ ശക്തിയാർജിയ്ക്കുന്ന ഒരു അസാധാരണ വ്യക്തിത്വത്തിന്റെ കയ്യൊപ്പ്…സ്വന്തം ജീവൻ പണയം വച്ചെഴുതിയ ഈ രാഷ്ട്രീയ നോവലിന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവന്നു.വധഭീഷണി നേരിടേണ്ടി വന്ന എഴുത്തുകാരി ജന്മനാട് വിടേണ്ടി വന്നു.എന്നാൽ ഇതൊന്നും തളർത്താത്ത ആത്മധൈര്യത്തിന്റെയും ചങ്കുറപ്പിന്റെയും ആൾരൂപമായി തസ്ലീമ വായനക്കാരെ അതിശയിപ്പിയ്ക്കുന്നു..ഹൃദയം കൊണ്ടെഴുതിയ കൃതിയാണിത്..,ഹൃദയത്തിൽ സൂക്ഷിക്കേണ്ടത്…

Advertisements

KERALA BLASTERS-Sachinism

​പലതവണ ബാറ്റേന്തിയ, കൊച്ചിയുടെ അതേ മണ്ണിൽ,,,നിങ്ങൾ ആ ഗാലറിയിൽ ഇരിയ്ക്കുമ്പോൾ….എങ്ങനെയാണു ബ്ലാസ്റ്റേഴ്‌സിനായി പ്രാർത്ഥിക്കാതിരിക്കുക???ഫുട്ബാളിനെ പ്രണയിക്കാതിരിക്കുക????😍😍സച്ചിൻ,,,,നിങ്ങൾ ഒരു വികാരമാണ്…😍😍😍😘😘😘

ഒരേമുഖം


​ഒരു പഴയകാല കലാലയജീവിതത്തിന്റെ തനിമ ചോരാത്ത അവതരണം…പ്രണയവും സൗഹൃദവുമെല്ലാം ഇടചേർന്നു കോറിയിട്ടൊരു മനോഹരമായ കഥ…രണ്ടു വൈരുദ്ധ്യഭാവങ്ങളിലെത്തി മനസ്സിൽ വലിയൊരിടം നേടിയ “സക്കറിയ പോത്തൻ” ആയി ധ്യാൻ ശ്രീനിവാസൻ..”ചിലരുടെ കണ്ണുകൾ…ചിലരുടെ ആ ചിരി…”ഒത്തിണങ്ങിയ നായികാവേഷത്തിൽ പ്രയാഗ മാർട്ടിൻ..തുടക്കം മുതലൊടുക്കം വരെ പ്രേക്ഷകരെ “ഇനിയെന്ത്” എന്നൂഹിക്കാൻ വിടാത്ത മുഴുനീളൻ ട്വിസ്റ്റുകൾ…ശക്തമായ ബന്ധങ്ങൾക്കു പിന്നിലൊളിഞ്ഞിരിക്കുന്ന ഹൃദയഭേദകമായ ചതിയുടെ കഥ…ആരും പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സും…കാണേണ്ട സിനിമ…കണ്ടിരിക്കേണ്ട സിനിമ..A kind of film I love to watch over and over…😍😍😍

​മനുഷ്യൻ യന്ത്രമാവുമ്പോൾ…. 

                  രണ്ടുമൂന്നു ദിവസങ്ങൾക്ക് മുമ്പാണ് സംഭവം…ഏറെ ചിന്തിപ്പിച്ച,,, എന്നാൽ അതിലുപരി മനസിനെ വേദനിപ്പിച്ച ഒരനുഭവം…ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയിട്ടും തുടർന്ന പനിയും തൊണ്ടവേദനയും കാരണം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഈയിടെ പോവുകയുണ്ടായി…അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു…ബില്ലടയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു അവർ.ഡോക്ടറുടെ റൂമിന് മുന്നിലിട്ട ഇരിപ്പിടങ്ങളിലൊന്നിൽ സ്ഥാനമുറപ്പിയ്ക്കാമെന്നു കരുതി ഞാൻ അങ്ങോട്ട് പോയി…

              അവിടെ ഒരിടത്തു എറിയാൽ 4 മാസം പ്രായം വരുന്ന കൈക്കുഞ്ഞിനെ തന്റെ ഒരു കയ്യിൽ ‘സുരക്ഷിത’മായൊതുക്കി ഒരമ്മ.അവരുടെ മറുകൈ ഈ യന്ത്രത്തിലാണ്..ഇരുവിരലുകളുടെ സ്പർശനത്താൽ മായികലോകം തീർക്കുന്ന മൊബൈൽ ഫോണിൽ..അതിനിടെ കുഞ്ഞ് ചെറുതായൊന്ന് കരഞ്ഞു..അവർ ഒരുകൈ കൊണ്ട് അതിനെ നിശ്ശബ്ദയാക്കി മറുകയ്യാൽ വീണ്ടും തന്റെ മായാലോകത്തേക്ക് തിരികെ പോയി..ശരിയാണ്,,കുഞ്ഞിനെ നോക്കാൻ സമയമെങ്ങനെ ലാഭിക്കാനാണ്..?അവിടെ തിരക്കേറിയ മറ്റുപല കാര്യങ്ങളും ചെയ്തു തീർക്കേണ്ടതില്ലേ?മറ്റൊരിടത്ത് രണ്ടു സ്കൂൾ വിദ്യാർത്ഥിനികൾ..അവരാണെങ്കിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തവർ ആണെന്നുതൊന്നും..കയ്യിലിരിക്കുന്ന ഫോൺ പരസ്പരം കൈമാറി അതിൽ സല്ലപിക്കുകയാണവർ..ആ വഴി ഡോക്ടർ കടന്നുവന്നതോ പോയതോ യാതൊന്നും അവർ അറിഞ്ഞിട്ടില്ല.. മറുവശത്ത് പ്രായം ചെന്നൊരു മനുഷ്യൻ ഇരിയ്ക്കുന്നു..അദ്ദേഹത്തിന്റെ കൈകളും അതിസൂക്ഷ്മതയോടെ ആ ചെറിയ യന്ത്രത്തിൽ അതിവേഗം സഞ്ചരിക്കുകയാണ്..

                  എന്നാൽ ഒരു സുഹൃത്ത് മാത്രം ശാന്തനായി ആ കസേരയിലൊരിടത്തിരിയ്ക്കുന്നു..ഹാവൂ..ഭൂമിയിൽ യന്ത്രങ്ങൾ മാത്രമല്ല,,മനുഷ്യരും ബാക്കിയുണ്ട്..തെല്ലൊരാശ്വാസത്തോടെ ഉള്ളിലൊരിത്തിരി ആദരവോടെ ഞാൻ അയാൾക്കരികിൽ പോയിരുന്നതും,മുഖമൊന്നുയർത്തി അയാളെന്നോട് ചോദിച്ചു..

“ഇവിടെ ചാർജിങ് പോർട്ട് എവിടെയാണ്??ഫോൺ ചാർജ് തീർന്നിട്ട് അര മണിക്കൂറായി..”

                 പകച്ചുപോയി…ഒരു തമാശക്കഥ പോലെ പറഞ്ഞു തീർത്തുവെങ്കിലും,,ഏറെ ചിന്തിക്കേണ്ടതുണ്ട്‌..എങ്ങോട്ടാണ് ആധുനികതയുടെ പോക്ക് എന്ന്?മനുഷ്യത്വം മുരടിച്ചു യന്ത്രമാവാതിരിക്കാൻ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു..

             ഈ കഥയ്‌ക്ക് വേണ്ടി ഞാൻ ചിലവഴിച്ച 10ഓ 15ഓ മിനിറ്റുകൾ ചുറ്റിലും നടന്നതൊന്നുമറിയാൻ ഞാനും ഈ ഫോണിൽ നിന്ന് തലപൊക്കി നോക്കിയിട്ടില്ല എന്നത് മറ്റൊരു യാഥാർഥ്യം..വിരോധാഭാസം…അല്ലാണ്ടെന്ത് പറയാൻ???

കേരളപ്പിറവി ദിനാശംസകൾ…

​തുഞ്ചനും കുഞ്ചനും വാഴ്ത്തിയ നാട്…നിളയും പെരിയാറും സിരയിലൂടൊഴുകുന്ന നാട്… പഴശ്ശിരാജയും തലയ്ക്കൽ ചന്തുവുമെല്ലാം പൊരുതി ധീരമൃത്യു വരിച്ച നാട്…14 സംസ്കാരങ്ങൾ,14 ഭാഷാശൈലികൾ,14 കാലാവസ്ഥകൾ,14 ഭക്ഷണരീതികൾ…ദൈവത്തിന്റെ സ്വന്തം നാട്,ഒരൊറ്റ കേരളം….എല്ലാ മലയാളികൾക്കും കേരളപ്പിറവി ദിനാശംസകൾ…. 🙂

WORDS

                 The most powerful weapon we have invented so far is word.Words can cause such big wounds even in the heart of a very strong person..Words are so destructive that it can even kill someone with its sharpness..
                Words can transform the world,if used logically…Words can motivate an entire generation.Words are the only things that can cause miracles within seconds.
            So be careful when you handle words.A single word from your mouth may destroy a person completely..Use words wisely so that the world is at your feet…

image

Happy Teacher’s Day

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ

അജ്ഞാനമാകുന്ന ഇരുട്ടിനെ അറിവാകുന്ന വെളിച്ചത്താൽ അകറ്റുന്ന ഗുരുനാഥർ… ദൈവതുല്യരായി ഗുരുനാഥരെ ആരാധിക്കുന്ന ഒരു പൈതൃകമാണ് നമ്മുടേത്.
              ഇന്ന് കടന്നുവന്ന പാതയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാൽ അറിയാം,,, നേടിയെടുത്തു എന്നഹങ്കരിക്കുന്ന എല്ലാ നേട്ടങ്ങളിലും, കൊയ്തെടുത്തു എന്നഭിമാനിക്കുന്ന എല്ലാ വിജയങ്ങളിലും ഒരു ഗുരുനാഥന്റെ അല്ലെങ്കിൽ ഗുരുനാഥയുടെ അനുഗ്രഹവും ആശീർവാദവും ശാസനകളും എല്ലാമുണ്ടെന്ന്.നമ്മെ നാമാക്കി മാറ്റുന്നതിൽ അവരെക്കാൾ അധികം പങ്കു വഹിച്ചവർ വേറെയുണ്ടാവില്ല. ബാല്യവും കൗമാരവും അവരുടെ ശിക്ഷണത്തിൽ പിന്നിട്ടപ്പോൾ നാം പോലുമറിയാതെ നമ്മിലെ പൗരനെ വാർത്തെടുക്കുക കൂടിയാണ് അവർ ചെയ്തത്.
ഇന്ന്,,,അവരെ ഓർക്കുവാനും ആദരിക്കുവാനും ഉള്ള വേളയാണ്… എന്നെ ഞാനാക്കിയ പ്രിയ ഗുരുനാഥരെ,, ഹൃദയം നിറഞ്ഞ അദ്ധ്യാപകദിനാശംസകൾ…..
“Teaching is the profession that create all other professions.”
“HaPpY TeAcHEr’$ DaY”

image

Lost My Words Somewhere

              The most tough situation that I have came across in my life is sitting infront of a blank white paper and getting nothing to write..Once,I wasn’t able to resist.Writing has always helped me to relieve myself from all my pain and problems.
          Even if my mind has a plenty of things to open up and write,,, I get no words when I try to write..This happens sometimes. 😢 But the thing is that I miss a lot of things when I do not write..This post is just to inform you all that am here,am not gone anywhere.Time will definitely pass..And sure I wish I could write soon 😊….

image

HaPpY InDepEndenCe DaY

                  സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി  കിഴക്കുദിച്ചിരിക്കുന്നു…രാജ്യമൊട്ടാകെ ഇന്ന് ഒറ്റമനസോടെ, ഇന്ത്യ എന്ന ഒരൊറ്റ വികാരത്തിൽ അണിചേരുകയാണ്.
                  തീയുണ്ടകൾക്കു മുന്നിൽ പതറാതെ നെഞ്ചുവിരിച്ചു നിന്ന  ധൈര്യത്തിന്റെ ,കുതിരക്കുളമ്പുകൾക്കടിയിലും ബൂട്ടിട്ട കാലുകൾക്കടിയിലും ഞെരിയുമ്പോഴും തോൽക്കാൻ തയ്യാറാവാത്ത മനക്കരുത്തിന്റെ, തൂക്കിലേറ്റുമ്പോഴും വന്ദേമാതരം എന്ന് ഉറച്ച ശബ്ദത്തിൽ പറയാൻ കാണിച്ച ചങ്കൂറ്റത്തിന്റെ, ഓരോ നിശ്വാസങ്ങളും തന്റെ ജന്മനാടിനോടുള്ള സ്നേഹത്തിന്റെ ഇടറാത്ത തുടിപ്പുകളാക്കിയ  അനേകായിരങ്ങളുടെ ജീവന്റെ വിലയാണ് ഇന്ന് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം… അഭിമാനവും ആവേശവും സിരകളിലൂടൊഴുകുന്ന ഈ സുദിനത്തിൽ,,.,ഞങ്ങളറിയുന്നു,നിങ്ങൾ ചിന്തിയ ചുടുചോരയാണ് ഇന്നും ഗംഗയിലും യമുനയിലും പുണ്യജലമായി  വാഴ്ത്തപ്പെടുന്നതെന്ന്.. തളരാത്ത, ഇടറാത്ത നിങ്ങളുടെ  മുദ്രാവാക്യങ്ങളാണ് ഇന്നും ദിഗന്തങ്ങൾ ഒന്നാകെ പ്രതിധ്വനിക്കുന്നതെന്ന്…
                ഈ സ്വാതന്ത്ര്യം,,, ഞങ്ങളെ നിങ്ങളെ കുറിച്ചുള്ള ഓർമകളിൽ കൂട്ടിയിണക്കുന്ന കണ്ണികളായി മാറട്ടെ…. നിങ്ങൾ ഞങ്ങൾക്ക് വേണ്ടി കൈമാറിയ  അതേ സ്വാതന്ത്ര്യം കളങ്കമില്ലാത്ത വരും തലമുറകളിലേക്കെത്തിക്കാൻ ഞങ്ങൾക്ക് സാധിക്കട്ടെ… “വന്ദേമാതരം”

image

Create a free website or blog at WordPress.com.

Up ↑