ചില തിരിച്ചറിവുകൾ

​ഓരോ അനുഭവങ്ങളും ഓരോ ഓർമകളാണ്… പിന്നൊരിയ്ക്കൽ ഓർത്തു ചിരിയ്ക്കാനും, ചിലപ്പോൾ കുത്തിനോവിയ്ക്കാനും, മറ്റുചിലപ്പോൾ സ്വയം കുറ്റപ്പെടുത്താനും, പിന്നെ വെറുതെ ഓർത്തു വിതുമ്പാനും,, മാത്രമായി ഒരുകൂട്ടം ഓർമ്മകൾ…. ഓരോ തോൽവികളും ഓരോ പാഠങ്ങളാണ്.. പിന്നീടൊരിയ്ക്കൽ തെറ്റ് ആവർത്തിക്കാതിരിക്കാനും, ജയിക്കാൻ കഴിയാത്ത ചിലതുണ്ടെന്നറിയാനും, ജീവിതം ഇതാണെന്ന് തിരിച്ചറിയാനും….

Read More ചില തിരിച്ചറിവുകൾ

വഴി ഇല്ലാതാവുമ്പോൾ

​ഒന്ന് തിരിഞ്ഞുനോക്കി… അപ്പോഴാണ് മനസിലായത്…. തിരികെ ചെല്ലാൻ കഴിയാത്ത വിധം ഒരുപാട് ദൂരം പിന്നിട്ടിരിയ്ക്കുന്നു…. മുന്നോട്ടിനി പാതയില്ലെന്ന് തിരിച്ചറിയാൻ ഏറെ വൈകിപ്പോയി…. ഇവിടെ മുന്നിലൊരു വഴി തെളിയുമെന്ന പ്രതീക്ഷയുമായി വീണ്ടും കാത്തിരിക്കണോ??? അതോ തിരിച്ചെത്തില്ലെന്ന് ഉറപ്പുള്ള ഗതകാലത്തിലേക്ക് മടങ്ങാൻ വിഫലമാവുന്ന ഒരു ശ്രമം നടത്തി വീണ്ടും പരാജയപ്പെടണോ??? അറിയില്ല,,,,ഒന്നുമറിയില്ല….

Read More വഴി ഇല്ലാതാവുമ്പോൾ

പതിനേഴ് പൂവുകൾ

​പതിനേഴ് പൂക്കളാണ് കൊഴിഞ്ഞത്‌….. പലരുടെയും പ്രതീക്ഷകളായി വിരിഞ്ഞ്,,,, സ്വപ്നങ്ങളുടെ ഹൃദ്യമായ ഗന്ധം പടർത്തി,,, ആശകളും ലക്ഷ്യങ്ങളുമെല്ലാം നിറഞ്ഞ മണ്ണിൽ കാലൂന്നി,,, ജന്മം കൊണ്ട പതിനേഴ് പൂവുകൾ…. നിങ്ങളോരോരുത്തരേയും കാത്തിരിക്കുന്നുണ്ടായിരുന്നു,, സ്നേഹാമൃതവുമായി ഒരമ്മ… നെഞ്ചിലേറ്റിയ ഒരച്ഛൻ… നിങ്ങളുടെ തണലിനു കീഴിൽ പടരാൻ വെമ്പുന്ന മറ്റാരൊക്കെയോ….. ധീര ജവാന്മാരെ,,,എങ്കിലും നിങ്ങൾ പോരാടി… മരണം ഒളിഞ്ഞിരിക്കുന്ന രണഭൂമിയിൽ,,, തുളഞ്ഞുകേറുന്ന വെടിയുണ്ടകൾക്കു നടുവിൽ,,, നെഞ്ചുവിരിച്ചു നിന്ന നിങ്ങൾ,, ഞങ്ങളോരോ ഭാരതീയന്റെയും ആവേശമായി സിരകളിലൊഴുകാൻ പോവുകയാണ്… നിങ്ങളെ ഓർത്തു ഞങ്ങൾ വിലപിയ്ക്കുകയില്ല,, അത് നിങ്ങളുടെ […]

Read More പതിനേഴ് പൂവുകൾ

ഒരിയ്ക്കലും മരിയ്ക്കാത്ത ഓർമ..

​എണ്ണിത്തീർത്ത ദിവസങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ, കയ്യിലൊരു ബസ് ടിക്കറ്റുമായി ടൗണിലേക്കൊരു പോക്കുണ്ട്… ചുമലിലൊരു പടുകൂറ്റൻ ബാഗും,മനസ്സിൽ ഭാരമേറിയ ഒരുപിടി അനുഭവങ്ങളും… വീട്ടിലെത്തട്ടെ,,,,,എല്ലാം ഒന്നിറക്കിവെക്കണം… തിരികെ കൊണ്ടുപോവാനുള്ള സാധനങ്ങളുടെ നീണ്ട ലിസ്റ്റ് പൂർത്തിയാക്കണം,,വരും ദിനങ്ങളിൽ പോവാനുള്ള യാത്രകൾ,,ചെയ്തുകൂട്ടാനുള്ള കുസൃതികൾ…ഒരുക്കങ്ങൾ ഏറെ ആയതിനാൽ തലേന്ന് രാത്രി ഉറങ്ങിക്കാണില്ല… ഇനി ഏതാനും മണിക്കൂറുകൾ…. കുറ്റ്യാടി ചുരം കേറി വരുന്ന തണുത്ത വയനാടൻ കാറ്റും,,, പിന്നെ കുറുമ്പേറിയ കബനിയുടെ കൈവഴിയും,,, എല്ലാം വീണ്ടും കണ്മുന്നിൽ… കണ്ണടച്ച് തുറക്കുന്ന നേരത്തിനുള്ളിൽ എല്ലാം തീരും….വീണ്ടും വണ്ടികയറി […]

Read More ഒരിയ്ക്കലും മരിയ്ക്കാത്ത ഓർമ..

​ഏറ്റെടുക്കേണ്ട കർമ്മം

ഇനിയെങ്കിലും ഈ പ്രഹസനം അവസാനിപ്പിച്ചാലും… എനിക്കായി ശബ്ദമുയർത്തി പ്രതികരിക്കാതിരിക്കുക.. എന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ ഇനി മെഴുതിരികൾ തെളിയ്ക്കാതിരിക്കുക… എന്നെ ഓർത്തു ദീനമായി വിലപിക്കാതിരിക്കുക.. അവയ്‌ക്കൊന്നും എന്റെ കോപാഗ്നി അണയ്ക്കാനാവില്ല.. ഞാൻ അർഹിക്കുന്ന നീതി നൽകാനാവില്ല.. കഴിയുമെങ്കിൽ നീതിപീഠത്തിന്റെ വിലക്കുകൾ ഭേദിച്,അഹിംസയുടെ ആ പൊടിപിടിച്ച മുഖംമൂടി അഴിച്ചുവച്,, ചങ്കുറപ്പോടെ മുന്നിട്ടിറങ്ങുക… ഒറ്റക്കയ്യനായ അധമന്റെ അവശേഷിക്കുന്ന ആ കൈ കൂടി അരിഞ്ഞുവീഴ്‌ത്തുക.. ഇനി ഒരു പെണ്ണിന്റെയും കണ്ണുകൾ നിറയാൻ അതിടയാവരുത്.. ഒരമ്മയുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും ഇനി അസ്തമിക്കാനിടവരരുത്.. അവനെ […]

Read More ​ഏറ്റെടുക്കേണ്ട കർമ്മം

ഓണം 

കാലത്തെണീക്കണം…  മുറ്റത്തും തൊടിയിലും പാടത്തിൻ വരമ്പിലും,  നാടായ നാടൊക്കെയും കാടായ കാടൊക്കെയും,  പൂവുതേടി പോവണം..  പൂക്കളം തീർക്കണം… നാണയത്തുട്ടുമായ് ഓണത്തപ്പനെയും കാത്തു കോലായിലിരിക്കണം… തോട്ടിലെ തെളിനീരിൽ പോയ് മുങ്ങിക്കുളിയ്ക്കണം… പുതുമണം മാറാത്ത ഓണപ്പുടവ ചുറ്റി, കിഴക്കേമുറ്റത്തെ ഗോമാവിൽ കെട്ടിയൊരൂഞ്ഞാലിൽ ആടണം… ഇടത്തോട്ടിലയിട്ട് മനസ് നിറയുവോളം മതിമറന്നുണ്ണണം.. അന്തിക്ക് ഉമ്മറത്തൊരു നിലവിളക്കും കൊളുത്തി,തുളസിക്കതിർ ചൂടി കുമ്മി കളിക്കണം.. പിന്നെ നേരം വെളുക്കുവോളം സൊറ പറഞ്ഞിങ്ങനെ വെറുതേ ഇരിക്കണം.. ഇനി വരും ഓണത്തിനൊത്തിരി കനവുകൾ നെയ്യണം.. ഇതൊന്നുമില്ലാതെ എന്തോണം??? Wishing […]

Read More ഓണം 

WORDS

                 The most powerful weapon we have invented so far is word.Words can cause such big wounds even in the heart of a very strong person..Words are so destructive that it can even kill someone with its sharpness..                 Words can transform the world,if used logically…Words can motivate an entire generation.Words are the only things […]

Read More WORDS