സ്വാതന്ത്ര്യം

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്.എന്നിട്ടും…, ജനിച്ചു വീണിടത്തു നിന്ന് തന്നെ ഒരാളുടെ തലക്ക് മീതെ ഇന്നും അയാളുടെ കുലവും ജാതിയും മതവും എഴുതപ്പെടുന്നു. അതിന്റെ പേരിൽ ജീവിതകാലം മുഴുവൻ അസമത്വം നേരിടേണ്ടി വരുന്നു. ഏത് കുലത്തിൽ, ജാതിയിൽ, മതത്തിൽ, വർണത്തിൽ ജനിക്കണം എന്നത് ഒരു മനുഷ്യന്റെ തിരഞ്ഞെടുപ്പ് അല്ല. മനുഷ്യൻ ജനിക്കുന്നത് ഒരേ പോലെയാണ്. മാറ്റമുണ്ടാവുന്നത് വളരുന്ന സാഹചര്യങ്ങളിലും സമൂഹം നോക്കിക്കാണുന്ന രീതികളിലും മാത്രമാണ്. ഇനിയും ഈ പ്രഹസനം അവസാനിപ്പിക്കാൻ ഉള്ള കാലം ആയിട്ടില്ല എന്നു തോന്നുന്നെങ്കിൽ ദയവ് […]

Read More സ്വാതന്ത്ര്യം

നീലിമലയിലെ പെണ്ണ്(3)

ഇടമുറിയാതെ പെയ്യുന്ന മഴ.രാത്രിയിലെ മഴ വല്ലാത്ത ലഹരിയാണ്.പോതിയുടെ നടക്കൽ നിന്ന് ഉച്ചത്തിൽ മണിയൊച്ച കേൾക്കുന്നു.നട്ടപ്പാതിരക്ക് ആരാണ് അവിടെ പോയി ഇത് ചെയ്യുന്നത്.കുന്നുമ്മലെ ഗോപാലൻ നായരാവും.ഗോപാലന് ഭ്രാന്താണ്.രാവെന്നോ പകലെന്നോ ഇല്ലാതെ തൊടിയിലും വരമ്പിലും പോതിയുടെ നടയിലെ ആൽത്തറമേലും ഒക്കെ ഗോപാലൻ നായരെ കാണാം.ഉച്ചത്തിൽ ആരോടൊക്കെയോ സംസാരിക്കുന്നത് കാണാം.അടുത്തൊന്നും ആരും കാണില്ല.എങ്കിലും അവ്യക്തമായി എന്തൊക്കെയോ പറയുന്നത് കേൾക്കാം.അത് കാണുന്നവരൊക്കെ കളിയാക്കി ചിരിക്കും.പക്ഷേ ഒരു കുലുക്കവുമില്ലാതെ ഗോപാലൻ നായർ തന്റെ കൊച്ചുവർത്തമാനങ്ങൾ തുടരും. നടക്കൽ നിന്ന് മാറി സർപ്പക്കാവിന്റെ അടുത്തേക്ക് ഒരു […]

Read More നീലിമലയിലെ പെണ്ണ്(3)

പുസ്തകങ്ങളുടെ കൂര

എന്നെങ്കിലും ഒരിക്കൽ പുസ്തകങ്ങൾ കൊണ്ടൊരു കൂര പണിയുകയാണെങ്കിൽ, തസ്ലീമയുടെ ‘ലജ്ജ’ കൊണ്ട് മുൻവാതിൽ പണിയണം. കൊല്ലാൻ തീരുമാനിച്ചൊരുവൻ വന്നാലും കരുത്തേറിയ വാതിലുകൾ അവനെ തടുത്തുവച്ചോളും. എം.ടിയുടെ ‘മഞ്ഞ്’ കൊണ്ട് ചുമര് കെട്ടിപ്പടുക്കണം. മൃദുലമനോഹരമായ അതിന്റെ ആഴമേറിയ ഉള്ളറകൾ നമ്മളെ വാത്സല്യത്തോടെ പൊതിഞ്ഞു സൂക്ഷിച്ചുകൊള്ളും. മേൽക്കൂരയിൽ കമലയുടെ ‘നീർമാതളം പൂത്തകാലം’ മേഞ്ഞു നിരപ്പാക്കണം. കുളിരുള്ള ഓരോ മഴയും, എരിയുന്ന വെയിലും വേനലും, വന്യമായ പ്രകൃതിയുടെ നൃത്തവും, അത് ഹൃദയത്തിലേറ്റു വാങ്ങും. ബെന്യാമിന്റെ ‘ആടുജീവിതം’ ജനൽപ്പാളികളിൽ പാകണം. അനുഭവിക്കാത്ത ജീവിതങ്ങൾ […]

Read More പുസ്തകങ്ങളുടെ കൂര

നീലിമലയിലെ പെണ്ണ്(2)

തിരിഞ്ഞുനോക്കാതെ, വഴിയിൽ കൂർത്ത കല്ലും മുള്ളും മൃദുലമായ പാദങ്ങളെ മുറിവേല്പിച്ചതിന്റെ നീറ്റൽ പോലും മറന്ന് ഞാൻ ഓടി.ചുറ്റിലും ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത അപരിചിതമായ ഒരു ഗന്ധം.പാലപ്പൂവിന്റെ, രാത്രിയുടെ, ചോരയുടെ എല്ലാം ചേർന്ന് സമ്മിശ്രമായ അസഹനീയമായ ഗന്ധം.കാടിന്റെ ഉള്ളറകളിൽ നിന്ന് കാട്ടാറൊഴുകുന്നതിന്റെയും ചീവീടിന്റെയും കാതടപ്പിക്കുന്ന മറ്റേതൊക്കെയോ വന്യ ജീവികളുടെയും ശബ്ദം.ഇടക്ക് ചെവി പൊത്തിപ്പിടിച്ചും, ഇടക്ക് ചേല പൊക്കിപ്പിടിച്ചും ചെറിയ ഇടവഴിയിലൂടെ ചാഞ്ഞുനിൽക്കുന്ന വള്ളികളും കൊമ്പുകളുമൊക്കെ വകഞ്ഞുമാറ്റി ഓടി പോതിയുടെ നടക്കൽ എത്തിയപ്പോഴാണ് ഒന്ന് ശ്വാസം വിട്ടത്.നീണ്ട നെടുവീർപ്പിൽ നെറ്റിമേൽ […]

Read More നീലിമലയിലെ പെണ്ണ്(2)

നീലിമലയിലെ പെണ്ണ്

ഇരുണ്ടു തുടങ്ങി.തെക്കേടത്തെ ജാനകിയേടത്തിയുടെ വീട്ടിൽ തിരി തെളിഞ്ഞിട്ടുണ്ട്. സന്ധ്യ ആവുമ്പോൾ അവിടെ നിന്നെന്നും ഉച്ചത്തിൽ നാമജപം കേൾക്കാം.ജാനകിയേടത്തിയുടെ മകൾ അമ്മുവാണ്. ശാന്തമനോഹരിയായ മഹാലക്ഷ്മിയെ, ഉഗ്രരൂപത്തിലുള്ള ഭദ്രകാളിയെ പാടി സ്തുതിക്കാത്ത ഒരു ദിനം പോലും അവൾക്ക് ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.കാണാൻ സുന്ദരിയാണ് അമ്മു.അമ്പലക്കുളത്തിൽ പോയി മുങ്ങിനിവർന്ന് വരുമ്പോൾ അഴിച്ചിട്ട നീണ്ട കോലൻമുടിയുടെ അറ്റത്തു തൂങ്ങുന്ന തുളസിക്കതിരിന്റെ മണം വീട്ടിലുമ്മറത്തിരിക്കുന്ന എനിക്ക് വരെ കിട്ടും.മെലിഞ്ഞു നീണ്ട അമ്മുക്കുട്ടിയെ കാണാൻ മാത്രം സമീപത്തുള്ള ചെറുപ്പക്കാർ തെക്കേടത്തു വീട്ടിന്റെ മുൻവശത്തെ ഇടവഴിയിൽ പാത്തും […]

Read More നീലിമലയിലെ പെണ്ണ്

‘തേപ്പും’ പെണ്ണും

മലയാളികളുടെ ഒരു പൊതുസ്വഭാവം ഉണ്ട്. ഇടക്കിടെ കുറേ വാക്കുകൾക്ക് പുതിയ കുറേ അർത്ഥങ്ങൾ കണ്ടുപിടിക്കും.പിന്നെ കാണുന്ന ഇടങ്ങളിലൊക്കെ തോന്നുന്നത് പോലെ ഈ വാക്ക് ഇങ്ങനെ കുത്തിത്തിരുകും.എന്താണെന്നോ ഏതാണെന്നോ ഒന്നുമറിയില്ല.വെറുതെ ഒരഭിപ്രായപ്രകടനം,അത് വഴി കിട്ടുന്ന മനസ്സുഖം ഒന്ന് വേറെയാണല്ലോ.അങ്ങനെ കണ്ടുപിടിച്ച ഒന്നാണ് “തേപ്പ്”.തേച്ചിട്ടു പോയ കാമുകിമാർ പ്രണയബന്ധത്തിൽ ട്രെൻഡ് ആണ് ഇപ്പോൾ.ഇതിൽ രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ എല്ലാ തേപ്പിലും പ്രതിസ്ഥാനത്തു വരുന്നത് മിക്കപ്പോഴും സ്ത്രീകളാണ് എന്നുള്ളതാണ്. പ്രണയാഭ്യർത്ഥന നിരസിക്കുന്നത് തേപ്പായി തുടങ്ങി.ചേർച്ചയില്ലായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്ന ബന്ധങ്ങളും […]

Read More ‘തേപ്പും’ പെണ്ണും