ബോഗൻവില്ലകൾ

വരണ്ട ചുവരുകളോളം എന്റെ മനം മടുപ്പിച്ച മറ്റൊന്നുമില്ല.ഒരുപാടധികം പ്രതീക്ഷകളുമായി ആദ്യമായി ഇവിടെ എത്തിയപ്പോൾ തന്നെ എന്നെ വരവേറ്റത് ചങ്ങലകൾ നിലത്തിരയുന്ന മൂർച്ചയേറിയ ശബ്ദവും, ഇരുമ്പഴികളിൽ കൈ കാലിട്ടടിച്ചു മുറിവേറ്റു ചോര പൊടിഞ്ഞവരുടെ നിലവിളികളുമാണ്.ഇവിടെ ആണിനി എന്റെ ജീവിതം മുഴുവനും എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കാൻ ഞാനേറെ പാടുപെട്ടു.എന്തിനാണ് ഈ മേഖല തിരഞ്ഞെടുത്തതെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു.സത്യത്തിൽ എനിക്കും അതറിഞ്ഞുകൂടാ.ഒരു പക്ഷേ എന്റെ ഉള്ളിലുമുണ്ടാവും ചെറിയൊരു ഭ്രാന്ത്.ഭ്രാന്തന്മാരെ ചികിൽസിക്കുന്നവർക്ക് കുറച്ച് ഭ്രാന്ത് നല്ലതാ.. ദിവസം മുഴുവനും ഇവർക്കിടയിൽ കഴിയുമ്പോൾ […]

Read More ബോഗൻവില്ലകൾ

മഴവില്ല്

“ഓരോ രാത്രിയിലും ഈ മാറിന്റെ ചൂടേറ്റ് കിടക്കുമ്പോൾ സ്നേഹം നിറഞ്ഞുകവിഞ്ഞ നിന്റെ ഹൃദയത്തിന്റെ സ്പന്ദനം എനിക്ക് കേൾക്കാൻ കഴിയാറുണ്ട്.നീ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടാവണം അതിങ്ങനെ അണപൊട്ടി ഒഴുകണമെങ്കിൽ…” വികാരാധീനനായി ഞാൻ അവന്റെ കണ്ണിൽ നോക്കി.പ്രണയത്തിന്റെ തിരുമുറിവുകൾ കണ്ണീരിൽ നനഞ്ഞു കുതിർന്ന് അവന്റെ കവിളിലൂടെ ഒഴുകിയിറങ്ങി.ഒരായിരം തവണ ഞാനീ രംഗം കണ്ടുകഴിഞ്ഞതാണ്‌.സ്നേഹം ഏറെ ആകുമ്പോൾ എന്റെ വായിൽ നിന്ന് കവിത ഒഴുകും.അവന്റെ കണ്ണ് നിറയും.അങ്ങനെ ആണ് ഞങ്ങൾ സ്നേഹിക്കാറുള്ളത്, സ്നേഹം പങ്കുവക്കാറുള്ളത്. കട്ടിലിനു തൊട്ടടുത്ത് അവന്റെ പ്രിയപ്പെട്ട […]

Read More മഴവില്ല്