ലഹരി ഒരായുധമാവുമ്പോൾ

ലഹരിയൊഴുകിയ സിരകളാൽ,
മനോനില തെറ്റിയ നിൻ ഇരയായ്,
പത്തു വയസ്സുകാരന്റെ കഴുത്തിലേയ്ക്കാ കത്തി പതിനേഴു വട്ടം കുത്തിയിറക്കിയപ്പോൾ
നിന്റെ കൈകൾ വിറച്ചിരുന്നില്ലേ..?
ഒന്നുറക്കെ കരയുവാൻ പോലുമാവാതാ
കുരുന്നു നിൻ മുന്നിൽ വീണു പിടഞ്ഞപ്പോൾ
നിൻ കണ്ണ് നിറഞ്ഞിരുന്നില്ലേ….?
പത്തു മാസം നൊന്തു പെറ്റൊരുറ്റ മോന്റെ
ചലനമറ്റ ശരീരത്തിനു മുന്നിൽ
ഹൃത്തടം തകർന്നു നിലത്തു വീണ
ആ അമ്മയുടെ വേദന നീ അറിഞ്ഞുവോ…?
തൻ ചിത കൊളുത്തേണ്ട പുത്രന്നു
വായ്ക്കരിയിട്ടൊരച്ഛന്റ നെഞ്ചകം
കത്തിയത് നിന്നുൾത്തടമറിഞ്ഞുവോ….?
നീ ഇന്നരിഞ്ഞതൊരായിരം കനവുകൾ
നാളെയൊരു പുലരിയായ് വിരിയേണ്ട രാവുകൾ.,
പ്രാർത്ഥിച്ചുകൊൾക നീ., ഒരച്ഛന്റെ
അമ്മയുടെ ശാപാഗ്നിയിൽ
വെന്തു വെണ്ണീറാവാതിരിയ്ക്കാൻ .,,,
നന്മയൊരിത്തിരി നിന്നിലവശേഷിപ്പുണ്ടെങ്കിലിനി വിങ്ങുക, മാപ്പപേക്ഷിയ്ക്കുക.,,,

9 thoughts on “ലഹരി ഒരായുധമാവുമ്പോൾ

Leave a comment