കാലം മായ്ക്കാത്ത മുറിവുകൾ

കാലം അന്നൊരുപാട് പിന്നിട്ടിരിക്കും. ഓർമകളാൽ തഴമ്പിച്ച കഴിഞ്ഞ കാലത്തിലേക്ക് മടങ്ങുവാൻ നീ ഒരുപാട് മോഹിയ്ക്കും. നാലു വർഷം ജീവിതം കായ്ച്ചും പൂത്തും തളിർത്തും മനോഹരമാക്കിയ കലാലയത്തിലേക്ക് നീ  തിരികെ ചെല്ലും. അന്ന്,,, ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞുകേട്ട കല്പടവുകളിലൊന്നും നിന്നെ ആരും കാത്തിരിക്കുന്നുണ്ടാവില്ല. നിന്നെ സ്വാഗതം ചെയ്യാൻ അന്ന് തണുത്ത കാറ്റിന്റെ തലോടലുണ്ടാവില്ല. മുറ്റത്തെ കൊന്നമരം പതിവുപോലെ നിന്നെ സ്വീകരിക്കാൻ പൂക്കൾ പൊഴിക്കില്ല. നിനക്കായി ശബ്ദിക്കാൻ ചുവപ്പും നീലയും പച്ചയും കൊടികളുമേന്തി ഒരുകൂട്ടം പേർ അന്ന് വരാന്തയിലുണ്ടാവില്ല. ചെങ്കോട്ടമതിലുകൾ […]

Read More കാലം മായ്ക്കാത്ത മുറിവുകൾ

സ്നേഹിതർ

തളർന്നുവീണ വേളകളിൽ താങ്ങായ് തണലായ് കൂടെ നിന്നോർ ഞാനറിയാതെൻ നിഴലായി രാവും പകലും പിൻതുടർന്നോർ വേദനകളെൻ മിഴി നനച്ചപ്പോൾ സ്നേഹസ്പർശനം കൊണ്ടതു മായ്ച്ചവർ ഇടറിയ കാൽവെപ്പുകൾ കണ്ട് ഒരൂന്നു വടിയായ് ഒപ്പം നിന്നവർ കാലത്തിനൊപ്പം നീങ്ങാൻ ഊർജ്ജമായെന്നിൽ നിറഞ്ഞവർ നാളെകൾ പണിതുയർത്താൻ തോൾ ചേർന്ന സ്നേഹിതർ

Read More സ്നേഹിതർ