ഒരു തിരിച്ചുവരവ്

കലാലയജീവിതം കഴിഞ്ഞു വർഷങ്ങൾക്കു ശേഷം പിന്നീടൊരിക്കൽ കോളേജിലെത്തിയ എന്റെ പ്രിയസുഹൃത്തിനു വേണ്ടി എഴുതിയത്…. ഒരായിരം ഓർമകളുടെ ചിതയിൽ നിത്യം തെളിഞ്ഞുകത്തുന്ന ചെങ്കോട്ടയിലേക്ക്, അന്നൊരിക്കൽ കൂടി ഞാൻ കാലുകുത്തി. ഇല്ല, മനം നിറയ്ക്കുന്നൊരു പുഞ്ചിരിയുമായി ഗെയ്റ്റിനരികിൽ ഒരുകൂട്ടം ചങ്ങാതിമാരില്ല. കൾട്ട് എവേ കുറിച്ചിട്ട പടവുകളിലൊന്നും ചിരിച്ചും കളിച്ചും കഥകൾ പറഞ്ഞും കൈകോർത്തിരിക്കാൻ ആരുമില്ല. പണ്ടെന്നോ ആ ചുവരുകളിൽ കോറിയിട്ട ചിത്രങ്ങൾക്കുമീതെ, ആരൊക്കെയോ പുത്തൻ ചായം പകർന്നിരിക്കുന്നു. പക്ഷെ അവയൊന്നും പഴയപോലെ, വാചാലമാവുന്നില്ല… മയക്കത്തിലാണ്.. പരിചിതമായ ഒട്ടനവധി മുഖങ്ങൾ, ഓടിവന്ന് […]

Read More ഒരു തിരിച്ചുവരവ്

വരും ജന്മത്തിൽ..

പ്രിയ സുഹൃത്തേ… മോഹമേറെയുണ്ടായിരുന്നൂ.. മഴചൊരിയുന്ന രാത്രിയിൽ ഏകനായ്, തണുപ്പിന്റെ  മേലാപ്പും പുതച്ചു ഞാൻ, കടത്തിണ്ണയിൽ വീണു കേഴുമ്പോഴും, പുത്തനാം കുട തെല്ലൊന്നു പൊക്കിയും, പുസ്തകസഞ്ചിയീ ചുമലേറ്റിയും, അമ്മ തേച്ചുമിനുക്കുമുടുപ്പിട്ടു, തോഴർ തൻ കൈകൾ കോർത്തുനടക്കുവാൻ. നീ ചിരിക്കുന്നപോലെ ചിരിക്കുവാൻ,,, വരും ജന്മത്തിൽ നീയായ്‌ ജനിക്കുവാൻ…. കൊച്ചുനാണയത്തുട്ടുകൾ നിൻ കയ്യിൽ മാറിമാറിയമ്മാനമാടുമ്പൊഴും, ഇത്തിരി മധുരം നുണയാനൊരു മിഠായിപ്പൊതി നീളെ തിരഞ്ഞു ഞാൻ. ഓണനാളിൽ പുതുപുടവയ്ക്കു നീ കൈകൾ നീട്ടവേ, മാറാനുടുതുണി പോലുമില്ലാതിടവഴി തോറുമേ നഗ്നപാദനായ് വിങ്ങിനടന്നവൻ… മോഹമേറെയുണ്ടായിരുന്നൂ.. നീ […]

Read More വരും ജന്മത്തിൽ..

ശരശയ്യ

Bhishma,The true Warrior ഇനിയെന്നു മോക്ഷം? ഈ ശരശയ്യയിൽ നിന്നുമിനിയെന്നു മോക്ഷം? ധർമാധർമങ്ങളടരാടുമീ, തിന്മ വിളയാടുമീ കുരുക്ഷേത്ര ഭൂവിൽ നിന്നുമിനിയെന്നു മോചനം? ഹസ്തിനപുരിക്കൊരു കാവലാളായ്, ഏഴുലകും കീർത്തി നേടിയവൻ. സിംഹാസനം ത്യജിച്ചാ പൊൻകിരീടവും രാജാമാതാവിന്നു കാൽക്കൽ വച്ചോൻ. ജീവിതത്തിന്നവസാനശ്വാസം  വരെ, ബ്രഹ്മചര്യത്തിലുറച്ചുനിന്നോൻ. ഏവരുമെൻ പേരുവാഴ്ത്തി വാക്കിൽ വ്യതിചലിക്കാത്ത യോഗി വറ്റാത്ത പിതൃസ്നേഹത്തിനുറവ. എങ്കിലുമറിഞ്ഞില്ലാരും…, ഈ  വയോവൃദ്ധന്റെ നെഞ്ചിൽ സദാ ഒരഗ്നിനാളം ജ്വലിച്ചുവെന്ന്. ആ നാളത്തിലിവൻ സ്വയം വീണു വീണ്ടും വീണ്ടും പുകഞ്ഞുവെന്ന്. ഒരുവൾക്ക്,അംബയ്ക്കറിയാതെയേകിയ മിഴിനീരിൽ വെന്ത് സ്വയമുരുകിയോൻ.. […]

Read More ശരശയ്യ

Poems (കവിതകൾ)

Yesterday’s Dreams.. Today’s Pain.. Tomorrow’s Loss.. Forever Poems…🙂 ഇന്നലെയുടെ സ്വപ്‌നങ്ങൾ.. ഇന്നിന്റെ വേദന.. നാളെയുടെ നഷ്ടങ്ങൾ.. എന്നെന്നും കവിതകൾ..😊

Read More Poems (കവിതകൾ)

അന്നും ഇന്നും

പണ്ടൊക്കെ മഴപെയ്യാറ്‌ ഹൃദയത്തിലായിരുന്നത്രേ. വയലിലും തൊടിയിലും പേക്കാച്ചിത്തവളകൾ കരയാറുമുണ്ടത്രേ. ഇന്നത്തെ മഴയൊക്കെ കോൺക്രീറ്റ് പാകിയ മുറ്റത്താണ്. നനവിൻ ഗന്ധമറിയിക്കാനൊരു മൺതരി പോലുമില്ലത്രേ.

Read More അന്നും ഇന്നും

ഈ രാവുറങ്ങാതിരുന്നെകിൽ

അന്നു കേട്ടുപതിഞ്ഞ പാട്ടുകൾ ഇന്നും കാതിൽ വന്നു ചേർന്നെങ്കിൽ തണുത്ത വൃശ്ചികകാറ്റും മഴയും കുളിർ പകരാനണഞ്ഞുവെങ്കിൽ കണ്ടു കൊതിതീരാത്ത കനവുകൾ കനത്ത രാവിൽ കൈകോർത്തുവെങ്കിൽ അന്നു  നെയ്ത മോഹങ്ങൾ ചിറകു വച്ചൊന്നു പാറിപ്പറന്നെങ്കിൽ ചാരെ ഇന്നു നിലാവിൻ കയ്യൊപ്പുവീണ രാവിന്നിരുണ്ടൊരീ ഏഴാം യാമങ്ങളിൽ, വെള്ളക്കുതിരയെ പൂട്ടിയ തേരിൽ, വന്നു കിനാവിലെ മാലാഖ എന്റെ, നെറ്റിയിൽ സ്നിഗ്ധമായ് ചുംബിച്ചുവെങ്കിൽ,,, ഒരു പുലരി ഉണരാതിരുന്നെങ്കിൽ ഈ രാവുറങ്ങാതിരുന്നെകിൽ…

Read More ഈ രാവുറങ്ങാതിരുന്നെകിൽ

വിട

ഓർമകൾ ഏറെ സമ്മാനിച്ച കലാലയജീവിതത്തിനൊടുവിൽ വാക്കുകൾ ചേർത്തു കൊരുത്ത ഒരു ചെറുകവിത മൊഴിയുവാനിനി ഒന്നുമാത്രം ഇടറുമെൻ ഹൃദയത്തിലായ് വിട പറഞ്ഞീ വേളയിൽ നാം അകലവേ വേർപിരിയവേ ഇനിയുമീ നെഞ്ചാകെ പൂത്തൂ സൗഹൃദത്തിൻ പൂവുകൾ ഒഴുകുന്നുവോ പടരുന്നുവോ നിണമായിതെൻ സിരയാകവേ ഈ കലാലയവേദികൾ ഇനി അന്യമായ് മാറുമ്പൊഴും ശിഥിലമായീ ഇഴപിരിഞ്ഞൊരു സുഹൃത്ബന്ധക്കണ്ണികൾ.. ഇവിടെയല്ലോ എന്റെ ജീവിത- മൊളി പടർത്തി ഉദിച്ചതും കായ്ച്ചതും തളിരിട്ടതും പല ശാഖയായ് പടരുന്നതും പൂവിട്ടതും ഒടുവിൽ കൊഴിഞ്ഞു നിലത്തു വീണു പൊലിഞ്ഞതും കൂടെ നിൽക്കും […]

Read More വിട

കളിത്തോഴൻ

I became a little nostalgic when I recently saw my teddy bear,which was one of my favourites,with whom I spent a major portion of my childhood..I lived with him…love u lotz “POOH”(i called him so)…. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങൾ കഴിഞ്ഞത് നിനക്കൊപ്പമായിരുന്നു… ജീവിതം കായ്ച്ചതും തളിർത്തതും പൂവിട്ടതും വിരിഞ്ഞതും അവ മാദകഗന്ധം പടർത്തിയതും നിൻറെ കൂടെയാണ്. നിന്നെ ഓർത്താണ്‌ അന്നേറെ ചിരിച്ചത്… നിന്നെ […]

Read More കളിത്തോഴൻ

ഈ മഴ തോരാതിരുന്നെങ്കിൽ

കുടയുമെടുത്താരും കാണാതെ മുറ്റത്ത് ചെറുചാലുകളിൽ മണ്ണണ തീർത്ത് വെള്ളം അണപൊട്ടി ഒഴുകുന്നത് കണ്ട ഒരു മഴക്കാലമുണ്ടായിരുന്നു. മഴ നനഞ്ഞ് പനി പിടിച്ച് പുതപ്പിൽ ചുരുണ്ടുകൂടി,പിന്നെ മുത്തശ്ശി കാച്ചിയ ചുക്കുകാപ്പിയുമായി വീണ്ടും ഉമ്മറത്ത് മഴ നോക്കിയിരുന്ന കാലം. നനഞ്ഞ കോലായിൽ വരാന്ത മീതെ തണുത്ത കാറ്റിന്റെ താളത്തിനൊത്ത് ചുവടുവയ്ക്കാൻ കൊതിച്ച കാലം. നനഞ്ഞ മണ്ണിന്റെ ഗന്ധം നുണഞ്ഞ്, നനുത്ത മഴതൻ തലോടലേറ്റ്, ഒരു ചേമ്പിലതൻ മറയ്ക്കു കീഴെ ഒരുമിച്ചൊരായിരം കനവുകൾ നെയ്യാൻ. രാവിലിരുട്ടത്ത്, മെഴുതിരി വെട്ടത്തിൽ, രാമായണക്കഥ കേട്ടിരിയ്ക്കാൻ, […]

Read More ഈ മഴ തോരാതിരുന്നെങ്കിൽ

സ്നേഹിതർ

തളർന്നുവീണ വേളകളിൽ താങ്ങായ് തണലായ് കൂടെ നിന്നോർ ഞാനറിയാതെൻ നിഴലായി രാവും പകലും പിൻതുടർന്നോർ വേദനകളെൻ മിഴി നനച്ചപ്പോൾ സ്നേഹസ്പർശനം കൊണ്ടതു മായ്ച്ചവർ ഇടറിയ കാൽവെപ്പുകൾ കണ്ട് ഒരൂന്നു വടിയായ് ഒപ്പം നിന്നവർ കാലത്തിനൊപ്പം നീങ്ങാൻ ഊർജ്ജമായെന്നിൽ നിറഞ്ഞവർ നാളെകൾ പണിതുയർത്താൻ തോൾ ചേർന്ന സ്നേഹിതർ

Read More സ്നേഹിതർ