പതിനേഴ് പൂവുകൾ

​പതിനേഴ് പൂക്കളാണ് കൊഴിഞ്ഞത്‌….. പലരുടെയും പ്രതീക്ഷകളായി വിരിഞ്ഞ്,,,, സ്വപ്നങ്ങളുടെ ഹൃദ്യമായ ഗന്ധം പടർത്തി,,, ആശകളും ലക്ഷ്യങ്ങളുമെല്ലാം നിറഞ്ഞ മണ്ണിൽ കാലൂന്നി,,, ജന്മം കൊണ്ട പതിനേഴ് പൂവുകൾ…. നിങ്ങളോരോരുത്തരേയും കാത്തിരിക്കുന്നുണ്ടായിരുന്നു,, സ്നേഹാമൃതവുമായി ഒരമ്മ… നെഞ്ചിലേറ്റിയ ഒരച്ഛൻ… നിങ്ങളുടെ തണലിനു കീഴിൽ പടരാൻ വെമ്പുന്ന മറ്റാരൊക്കെയോ….. ധീര ജവാന്മാരെ,,,എങ്കിലും നിങ്ങൾ പോരാടി… മരണം ഒളിഞ്ഞിരിക്കുന്ന രണഭൂമിയിൽ,,, തുളഞ്ഞുകേറുന്ന വെടിയുണ്ടകൾക്കു നടുവിൽ,,, നെഞ്ചുവിരിച്ചു നിന്ന നിങ്ങൾ,, ഞങ്ങളോരോ ഭാരതീയന്റെയും ആവേശമായി സിരകളിലൊഴുകാൻ പോവുകയാണ്… നിങ്ങളെ ഓർത്തു ഞങ്ങൾ വിലപിയ്ക്കുകയില്ല,, അത് നിങ്ങളുടെ […]

Read More പതിനേഴ് പൂവുകൾ

ശരശയ്യ

Bhishma,The true Warrior ഇനിയെന്നു മോക്ഷം? ഈ ശരശയ്യയിൽ നിന്നുമിനിയെന്നു മോക്ഷം? ധർമാധർമങ്ങളടരാടുമീ, തിന്മ വിളയാടുമീ കുരുക്ഷേത്ര ഭൂവിൽ നിന്നുമിനിയെന്നു മോചനം? ഹസ്തിനപുരിക്കൊരു കാവലാളായ്, ഏഴുലകും കീർത്തി നേടിയവൻ. സിംഹാസനം ത്യജിച്ചാ പൊൻകിരീടവും രാജാമാതാവിന്നു കാൽക്കൽ വച്ചോൻ. ജീവിതത്തിന്നവസാനശ്വാസം  വരെ, ബ്രഹ്മചര്യത്തിലുറച്ചുനിന്നോൻ. ഏവരുമെൻ പേരുവാഴ്ത്തി വാക്കിൽ വ്യതിചലിക്കാത്ത യോഗി വറ്റാത്ത പിതൃസ്നേഹത്തിനുറവ. എങ്കിലുമറിഞ്ഞില്ലാരും…, ഈ  വയോവൃദ്ധന്റെ നെഞ്ചിൽ സദാ ഒരഗ്നിനാളം ജ്വലിച്ചുവെന്ന്. ആ നാളത്തിലിവൻ സ്വയം വീണു വീണ്ടും വീണ്ടും പുകഞ്ഞുവെന്ന്. ഒരുവൾക്ക്,അംബയ്ക്കറിയാതെയേകിയ മിഴിനീരിൽ വെന്ത് സ്വയമുരുകിയോൻ.. […]

Read More ശരശയ്യ