ചരിത്രവിധി

രജസ്വലയാണ്,

ഉടലൊന്നാകെ പടർന്നു

കേറുന്ന വേദന കടിച്ചമർത്തി

തലയിണയിൽ മുഖമൊതുക്കിയാണ് രാവുതീർത്തത്…

എങ്കിലുമീ പുലരിയിൽ

തളർച്ച അശേഷമലട്ടുന്നില്ല..

അറയ്ക്കുള്ളിൽ ഒളിച്ചുവച്ച

ചോരക്കറ വിട്ടുമാറാത്ത

വെള്ളത്തുണികൾ പുറത്തെടുത്ത്

ഞാൻ നെഞ്ചോട് ചേർത്തു…

അതിലിന്ന് വിജയത്തിന്റെ

ഗന്ധമുണ്ട്, ഓരോ ഇഴകളായി പൊട്ടിച്ചെറിയുന്ന വിലക്കിന്റെ

ചങ്ങലയുടെ മുഴക്കമുണ്ട്..

ഉറക്കച്ചടവ് മാറാത്ത കൂമ്പിയ

കണ്ണുകൾ തുറന്നുപിടിച്ചു ഞാനാ വെള്ളത്തുണി വലിച്ചുകീറി

കൈത്തണ്ടയിൽ വച്ചു തിരി ചുരുട്ടി…

കർപ്പൂരത്തിന്റെ വാസന

വിട്ടൊഴിയാത്ത പൂജാമുറിയിൽ അഞ്ചുതിരിയിട്ടു നിലവിളക്കിൽ നാളിന്നോളമൊഴുക്കിയ

കണ്ണീരെണ്ണ പകർന്നു..

തെളിഞ്ഞ വിളക്കുമേന്തി

ദീപം ദീപം മൊഴിഞ്ഞുമ്മറത്തേക്ക് നടന്നപ്പോൾ മുന്നിലാരോ

തടഞ്ഞു നിർത്തി..

“അശുദ്ധിയല്ലേ കുട്ട്യേ..”

“അതേ അശുദ്ധിയാണ്,

അതെനിക്ക് കൂടെ തരാതകലെ

മാറിനിക്ക് ഹേ..”

കൈ തട്ടിമാറ്റി മുന്നോട്ട് നടന്നു..

ഉമ്മറത്ത് നിലവിളക്കിൻ

തിരിയെരിഞ്ഞു തീരുന്നതിനൊപ്പം

ഒരായിരം തവണ മാറ്റി നിർത്തിയതിന്റെ, തൊട്ടുകൂടാത്തവളെന്നു

ചൊല്ലിയകറ്റി നിർത്തിയതിന്റെ,

കല്പിച്ചു തന്ന അശുദ്ധിയുടെ

പേരിൽ മങ്ങിപ്പോയ ഓർമകളുടെ

വേദന ഒന്നടങ്കം അതിൽ

ഉരുകിത്തീരും…

ഇനി മാറ്റിനിർത്തലില്ല,

ഒഴിഞ്ഞുമാറലുമില്ല…

നാളെകൾ ഞങ്ങളുടേത് കൂടെയാണ്..

Advertisements

2 thoughts on “ചരിത്രവിധി

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: