ഒരുവൾ

ഒരുവളുണ്ട്….

ഒരിയ്ക്കലുമറിയില്ലെങ്കിലും

നിഴൽ പോലെ കൂടെ നിൽക്കുന്നവൾ….

അവളുടെ മാറുചുരത്തും മധുരവും,

താരാട്ടിന്റെ താളവും,

മടിത്തട്ടിന്റെ ചൂടും,

പകരം വയ്ക്കാനില്ലാത്തവ…

പത്തു മാസം ഉദരത്തിലും

പിന്നൊരു ജന്മമാകെ ഹൃദയത്തിലും

കൊണ്ടു നടക്കുവോൾ…

എന്നേക്കാൾ എന്നെ നന്നായറിയുന്നോൾ….

ഒരേസമയം എന്നെയുറക്കാൻ മൃദുലവും,

തളരുന്നെനിക്ക് താങ്ങാവാൻ ബലിഷ്ഠവും,

കൈകളെ മാറ്റാൻ കഴിവുള്ളോൾ…

ഉള്ളിൽ കരഞ്ഞുകൊണ്ട് എന്നെ ചിരിപ്പിയ്ക്കാൻ കഴിയുവോൾ….

നെഞ്ചിൽ പുകഞ്ഞുകൊണ്ടെന്നെ

സാന്ത്വനിപ്പിയ്ക്കാൻ കഴിയുവോൾ…

അവളില്ലാതെങ്ങനെ പൂർണമാവും,

കവിതയും കഥയുമെൻ ജീവിതവും…??
HaPpY MoTHeR’s DaY……😍😍😍😍

One thought on “ഒരുവൾ

  1. ത്യാഗമാണ് സ്നേഹത്തിന്റെ ആത്മാവ് എന്ന് അമ്മിഞ്ഞ പാലിനൊപ്പം പകർന്ന് തന്ന ദേവതായാണ് അമ്മ.

    Liked by 1 person

Leave a comment