കറുപ്പിനോടുള്ള പ്രണയം..

പലരും പറഞ്ഞുകേട്ടു…

കറുപ്പിനോട് അവർക്കു വെറുപ്പാണത്രെ..

കറുപ്പ് അജ്ഞത ആണത്രേ,

അന്ധകാരത്തിന്റെ പ്രതീകമാണത്രെ…

ഇരുളിന്റെ നിറമാണത്രെ….

ഏകാന്തതയുടെ വേദനയാണത്രെ…

ഭയത്തിന്റെ ഭീകരതയാണത്രേ…

കാലന്റെ മുഖപടത്തിനു പിന്നിലൊളിഞ്ഞിരിക്കുന്ന മൂർച്ചയേറിയ കണ്ണുകളിലെ തീക്ഷ്ണമായ നോട്ടമാണത്രെ..

മരണമാണത്രേ കറുപ്പ്…മരണം…

എന്നാൽ എനിക്ക്  കറുപ്പ് നിദ്രയാണ്….

സ്വസ്ഥമായ നിശ്ശബ്ദതയാണ്…

ശാന്തിയുടെ പുതപ്പാണ്…

മുടിച്ചുരുളിൽ ഒഴുകുന്ന അഴകാണ്…

രാത്രിയുടെ ഏഴാം യാമങ്ങളിൽ പതിയെ പടരുന്ന കനവാണ്…

ആർത്തുപെയ്തു മനം നിറഞ്ഞൊഴുകുന്ന മേഘമാണ്…

സമുദ്രത്തിന്റെ ആഴങ്ങളിലെ അതിശയങ്ങളുടെ ഗർത്തങ്ങളാണ്…

അനന്തമായ ആകാശത്തിന്റെ  വിശാലതയിലെങ്ങോ പതഞ്ഞു പൊങ്ങുന്ന സുഖകരമായ ഒരു ശൂന്യതയാണ്….

പ്രണയമാണ് കറുപ്പ്…പ്രണയം

കറുപ്പിനോടുള്ള പ്രണയം
പലരും പറഞ്ഞുകേട്ടു…

കറുപ്പിനോട് അവർക്കു വെറുപ്പാണത്രെ..

കറുപ്പ് അജ്ഞത ആണത്രേ,

അന്ധകാരത്തിന്റെ പ്രതീകമാണത്രെ…

ഇരുളിന്റെ നിറമാണത്രെ….

ഏകാന്തതയുടെ വേദനയാണത്രെ…

ഭയത്തിന്റെ ഭീകരതയാണത്രേ…

കാലന്റെ മുഖപടത്തിനു പിന്നിലൊളിഞ്ഞിരിക്കുന്ന മൂർച്ചയേറിയ കണ്ണുകളിലെ തീക്ഷ്ണമായ നോട്ടമാണത്രെ..

മരണമാണത്രേ കറുപ്പ്…മരണം…

എന്നാൽ എനിക്ക്  കറുപ്പ് നിദ്രയാണ്….

സ്വസ്ഥമായ നിശ്ശബ്ദതയാണ്…

ശാന്തിയുടെ പുതപ്പാണ്…

മുടിച്ചുരുളിൽ ഒഴുകുന്ന അഴകാണ്…

രാത്രിയുടെ ഏഴാം യാമങ്ങളിൽ പതിയെ പടരുന്ന കനവാണ്…

ആർത്തുപെയ്തു മനം നിറഞ്ഞൊഴുകുന്ന മേഘമാണ്…

സമുദ്രത്തിന്റെ ആഴങ്ങളിലെ അതിശയങ്ങളുടെ ഗർത്തങ്ങളാണ്…

അനന്തമായ ആകാശത്തിന്റെ   വിഹായസ്സുകളിലെങ്ങോ പതഞ്ഞു പൊങ്ങുന്ന സുഖകരമായ ഒരു ശൂന്യതയാണ്….

പ്രണയമാണ് കറുപ്പ്…പ്രണയം..

Advertisements

16 thoughts on “കറുപ്പിനോടുള്ള പ്രണയം..

 1. കറുപ്പിനെ കുറിച്ചു ചിന്തിച്ചപ്പോൾ എനിക്കു
  തോന്നിയതിങനെ…വ്യത്യസ്തമായ ചിന്തകൾ
  വ്യത്യസ്തമായ വാക്കുകൾക്കു ജന്മം നൽകുന്നു…

  “എന്റെ കണ്ണിലെ നഗ്നത കറുപ്പ്

  എന്നിലിറ്റിയ മുലപ്പാൽ കറുപ്പ്

  എന്നിലടിയുന്ന ചിന്തകൾ കറുപ്പ്

  എന്നെ നീറ്റുന്ന നോവോ കറുപ്പ്

  എന്റെ സിരകളിൽ പടരു൦ കറുപ്പ്

  എന്നെ മയക്കു൦ കറുപ്പു൦ കറുപ്പ്”…..

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s