​മനുഷ്യൻ യന്ത്രമാവുമ്പോൾ…. 

                  രണ്ടുമൂന്നു ദിവസങ്ങൾക്ക് മുമ്പാണ് സംഭവം…ഏറെ ചിന്തിപ്പിച്ച,,, എന്നാൽ അതിലുപരി മനസിനെ വേദനിപ്പിച്ച ഒരനുഭവം…ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയിട്ടും തുടർന്ന പനിയും തൊണ്ടവേദനയും കാരണം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഈയിടെ പോവുകയുണ്ടായി…അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു…ബില്ലടയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു അവർ.ഡോക്ടറുടെ റൂമിന് മുന്നിലിട്ട ഇരിപ്പിടങ്ങളിലൊന്നിൽ സ്ഥാനമുറപ്പിയ്ക്കാമെന്നു കരുതി ഞാൻ അങ്ങോട്ട് പോയി…

              അവിടെ ഒരിടത്തു എറിയാൽ 4 മാസം പ്രായം വരുന്ന കൈക്കുഞ്ഞിനെ തന്റെ ഒരു കയ്യിൽ ‘സുരക്ഷിത’മായൊതുക്കി ഒരമ്മ.അവരുടെ മറുകൈ ഈ യന്ത്രത്തിലാണ്..ഇരുവിരലുകളുടെ സ്പർശനത്താൽ മായികലോകം തീർക്കുന്ന മൊബൈൽ ഫോണിൽ..അതിനിടെ കുഞ്ഞ് ചെറുതായൊന്ന് കരഞ്ഞു..അവർ ഒരുകൈ കൊണ്ട് അതിനെ നിശ്ശബ്ദയാക്കി മറുകയ്യാൽ വീണ്ടും തന്റെ മായാലോകത്തേക്ക് തിരികെ പോയി..ശരിയാണ്,,കുഞ്ഞിനെ നോക്കാൻ സമയമെങ്ങനെ ലാഭിക്കാനാണ്..?അവിടെ തിരക്കേറിയ മറ്റുപല കാര്യങ്ങളും ചെയ്തു തീർക്കേണ്ടതില്ലേ?മറ്റൊരിടത്ത് രണ്ടു സ്കൂൾ വിദ്യാർത്ഥിനികൾ..അവരാണെങ്കിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തവർ ആണെന്നുതൊന്നും..കയ്യിലിരിക്കുന്ന ഫോൺ പരസ്പരം കൈമാറി അതിൽ സല്ലപിക്കുകയാണവർ..ആ വഴി ഡോക്ടർ കടന്നുവന്നതോ പോയതോ യാതൊന്നും അവർ അറിഞ്ഞിട്ടില്ല.. മറുവശത്ത് പ്രായം ചെന്നൊരു മനുഷ്യൻ ഇരിയ്ക്കുന്നു..അദ്ദേഹത്തിന്റെ കൈകളും അതിസൂക്ഷ്മതയോടെ ആ ചെറിയ യന്ത്രത്തിൽ അതിവേഗം സഞ്ചരിക്കുകയാണ്..

                  എന്നാൽ ഒരു സുഹൃത്ത് മാത്രം ശാന്തനായി ആ കസേരയിലൊരിടത്തിരിയ്ക്കുന്നു..ഹാവൂ..ഭൂമിയിൽ യന്ത്രങ്ങൾ മാത്രമല്ല,,മനുഷ്യരും ബാക്കിയുണ്ട്..തെല്ലൊരാശ്വാസത്തോടെ ഉള്ളിലൊരിത്തിരി ആദരവോടെ ഞാൻ അയാൾക്കരികിൽ പോയിരുന്നതും,മുഖമൊന്നുയർത്തി അയാളെന്നോട് ചോദിച്ചു..

“ഇവിടെ ചാർജിങ് പോർട്ട് എവിടെയാണ്??ഫോൺ ചാർജ് തീർന്നിട്ട് അര മണിക്കൂറായി..”

                 പകച്ചുപോയി…ഒരു തമാശക്കഥ പോലെ പറഞ്ഞു തീർത്തുവെങ്കിലും,,ഏറെ ചിന്തിക്കേണ്ടതുണ്ട്‌..എങ്ങോട്ടാണ് ആധുനികതയുടെ പോക്ക് എന്ന്?മനുഷ്യത്വം മുരടിച്ചു യന്ത്രമാവാതിരിക്കാൻ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു..

             ഈ കഥയ്‌ക്ക് വേണ്ടി ഞാൻ ചിലവഴിച്ച 10ഓ 15ഓ മിനിറ്റുകൾ ചുറ്റിലും നടന്നതൊന്നുമറിയാൻ ഞാനും ഈ ഫോണിൽ നിന്ന് തലപൊക്കി നോക്കിയിട്ടില്ല എന്നത് മറ്റൊരു യാഥാർഥ്യം..വിരോധാഭാസം…അല്ലാണ്ടെന്ത് പറയാൻ???

Advertisements

4 thoughts on “​മനുഷ്യൻ യന്ത്രമാവുമ്പോൾ…. 

  1. മനുഷ്യൻ യന്ത്രമാകുമ്പോൾ അവന്റെ മനസ്സും വാക്കുകളും യന്ത്രമാകുന്നതിൽ അത്ഭുതമൊന്നുമില്ല ചങ്ങാതി…

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s