ഒരോർമ്മപ്പെടുത്തൽ

നിന്റെ ഭാവി ഭദ്രമെന്ന് നീ കരുതുന്നുവോ?
നാളെകളുടെ കരുതലിനായി നീ പലതും സ്വരുക്കൂട്ടിയെന്ന് വിശ്വസിക്കുന്നുവോ?

എങ്കിൽ ഇന്നൊന്നറിയുക….

എല്ലാം വെറും മിഥ്യാധാരണകൾ മാത്രം…

അമൂല്യമെന്നോർത്തു നീ കാത്തുസൂക്ഷിച്ച കറൻസികളെല്ലാം നാളെ വിലയില്ലാത്ത കടലാസുതുണ്ടുകളായി മാറിയേക്കാം…

ഒരൊറ്റ രാത്രിയുടെ ഇടവേളയിൽ,

മറ്റാരോ സൂക്ഷിച്ച കള്ളപ്പണത്തിനായി

കാലങ്ങളായി നീ തലയണക്കീഴിലും അരക്കെട്ടിലും കൊണ്ടുനടന്ന വിയർപ്പിൽ നനഞ്ഞ നോട്ടുകൾ ഉപയോഗശൂന്യമെന്നു വിധിയെഴുതപ്പെടില്ലെന്ന് ആരുകണ്ടു?

ഉപജീവനത്തിനായി നീ ആശ്രയിച്ച തൊഴിലിന്റെ നേരത്ത്,ആ നോട്ടുകൾ മാറാൻ പൊരിവെയിലിൽ നീണ്ടനിരയിൽ മണിക്കൂറുകൾ എണ്ണേണ്ടി വന്നേക്കാം…

കാലം കൈവെള്ളയിലൊതുക്കാൻ തക്ക കഴിവും ശേഷിയുമുള്ളവർ മികച്ച തീരുമാനത്തെ കയ്യടിച്ചഭിനന്ദിച്ചേക്കാം..

നല്ലതുതന്നെ,തികച്ചും നല്ലത്…

എന്നാൽ അന്ന് നീയൊഴുക്കുന്ന കണ്ണീരുപ്പിന്റെ കണക്കെടുക്കാനോ,

നിനക്കുണ്ടായ ദുരിതങ്ങളോർത്തു വിലപിക്കാനോ ആരുമുണ്ടായില്ലെന്നു വരാം..

ഒന്നിപ്പഴേ ഓർത്തുകൊള്ളൂ…

ഭാവി ഭദ്രമല്ല…,നീ സുരക്ഷിതനുമല്ല…

download

Advertisements

8 thoughts on “ഒരോർമ്മപ്പെടുത്തൽ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s