വയനാട്


​ഇവിടെയലതല്ലുമീ കബനിതന്നോളത്തി-

ലലിയണം ഒരു വേള ഒഴുകുവാനായ്‌…

ഇവിടെ കിഴക്കു പടരുന്ന സഹ്യന്റെ 

മടിയിൽ തലചായ്ച്ചുറങ്ങിടേണം…

പാൽചുരം കേറിയൊരു പാട്ടുമായെത്തുന്ന

പാതിരാക്കാറ്റിൽ പൊതിഞ്ഞിടേണം..

പുലരിയെ പുണരും തണുത്ത മഞ്ഞിൽ

വീണുരുകണം,പതിയെ പടർന്നിടാനായ്…

പ്രണയം മയങ്ങുന്ന ഹൃദയസരസ്സിലെൻ

കനവുകൾ  കോരിനിറച്ചീടണം…

തിരുനെല്ലിയൊഴുകുമാ പുണ്യതീർത്ഥത്തിൽ

മൽപാപങ്ങളെല്ലാം കഴുകീടണം…

കുറുവയിൽ കുളിരുള്ള തെളിനീരിൽ

മുങ്ങിയെന്നകവും നിറഞ്ഞു തുളുമ്പിടേണം…

ഗൂഢനിഗൂഢമെടയ്ക്കൽ ഗുഹകളി-

ലൂറും രഹസ്യച്ചുരുൾ നീർത്തണം…

കാട്ടുപെണ്ണിൻ പാട്ടുകേട്ടുറങ്ങും മഴ-

ക്കാടുകളിൽ ചെന്നു രാപ്പാർക്കണം…

മണ്ണുമാകാശവുമൊന്നുചേരും പല

കുന്നുകളിൽ ചെന്നു ചേക്കേറണം…

വീരപഴശ്ശി സധൈര്യം പൊരുതി മൃതി കൈവരിച്ചൊരീ പുണ്യഭൂവിൽ,,,

വീണ്ടും ജനിക്കണം,വീണ്ടും വളരണം,ഒടുവിലീ മണ്ണിൽ മരിച്ചിടേണം…

38 thoughts on “വയനാട്

      1. ente voters ID card mathre ulle, njan tvm thu anennathinulla evidence, pinne ente physical presence um… oru chance kittiyal eppo poyinnu chodichal mathi, calicut lekku

        Liked by 2 people

Leave a comment