മറക്കാനാവാത്ത ചില നിമിഷങ്ങൾ…

എന്നെന്നും ഓർത്തുവയ്ക്കാനും ഒരുപാട് ചിന്തിക്കാനും…അവിസ്മരണീയമായ ഒരു ദിനം…NSS SCTCE യുടെ ഭാഗമായി “ആനന്ദനിലയം” അനാഥാലയത്തിൽ ഒരിത്തിരി സമയം ചെലവഴിക്കാൻ കഴിഞ്ഞു…അവിടെ വച്ചാണ് ഈ കുരുന്നുകളെ കണ്ടത്…
ഇവരുടെ മനം നിറഞ്ഞ പുഞ്ചിരി കണ്ടപ്പോഴാണ് ജീവിതത്തിന്റെ മനോഹാരിത തിരിച്ചറിഞ്ഞത്…

നിസാര കാര്യങ്ങളിൽ ജീവിതം മുഴുവൻ കരഞ്ഞുതീർക്കാൻ ഒരുങ്ങുന്ന നമ്മൾ ഇവരെയാണ് കാണേണ്ടത്..കണ്ടുപഠിക്കേണ്ടത്..

ചെറിയ സന്തോഷങ്ങൾ പോലും ഇവർ വലിയ ആഘോഷങ്ങളാക്കി മാറ്റുന്നു..

പിന്നീടാ ആഘോഷങ്ങൾ ഒത്തൊരുമിച്ചു കൊണ്ടാടുന്നു…

ഇവരുടെ കണ്ണുകളിൽ വാശിയില്ല,വൈരാഗ്യമില്ല,വേവലാതികളൊന്നും തന്നെ ഇല്ല..

സ്നേഹവും,ശാന്തിയും സമാധാനവുമാണവിടെ തുളുമ്പുന്നത്…

ഇവർ ഇന്നലെകളെയോർത്തു വിതുമ്പുന്നില്ല,

നാളെകളെയോർത്തു പേടിയ്ക്കുന്നില്ല,

ഇവർ ജീവിക്കുന്നത് ഇന്നത്തെ ഈ ദിവസമാണ്,,,ഈ നിമിഷമാണ്…

കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഇടചേർന്ന ആ ലോകത്തിലേക്ക് കടന്നുചെന്ന ഞങ്ങളെ അവർ സ്വീകരിച്ചത് അന്യരായല്ല,,ഏട്ടന്മാരായി,ചേച്ചിമാരായി…

ഇതാണ് ജീവിതം എന്ന് നിങ്ങളാണ് ഞങ്ങളെ മനസിലാക്കിത്തന്നത്…

വർഷങ്ങളായി ക്ലാസ്സ്മുറികളിലിരുന്നിട്ടോ,വലിയ പുസ്തകങ്ങളിൽ ആഴ്ന്നിറങ്ങിയിട്ടോ നേടാനാവാത്ത ഒരുപാട് അറിവുകൾ നിങ്ങളാണ് നൽകിയത്….

നിങ്ങളെയോർത്തു എന്നും ഞങ്ങൾ അഭിമാനിക്കും…

Advertisements

2 thoughts on “മറക്കാനാവാത്ത ചില നിമിഷങ്ങൾ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s