പതിനേഴ് പൂവുകൾ

​പതിനേഴ് പൂക്കളാണ് കൊഴിഞ്ഞത്‌…..

പലരുടെയും പ്രതീക്ഷകളായി വിരിഞ്ഞ്,,,,

സ്വപ്നങ്ങളുടെ ഹൃദ്യമായ ഗന്ധം പടർത്തി,,,

ആശകളും ലക്ഷ്യങ്ങളുമെല്ലാം നിറഞ്ഞ മണ്ണിൽ കാലൂന്നി,,,

ജന്മം കൊണ്ട പതിനേഴ് പൂവുകൾ….

നിങ്ങളോരോരുത്തരേയും കാത്തിരിക്കുന്നുണ്ടായിരുന്നു,,

സ്നേഹാമൃതവുമായി ഒരമ്മ…

നെഞ്ചിലേറ്റിയ ഒരച്ഛൻ…

നിങ്ങളുടെ തണലിനു കീഴിൽ പടരാൻ വെമ്പുന്ന മറ്റാരൊക്കെയോ…..

ധീര ജവാന്മാരെ,,,എങ്കിലും നിങ്ങൾ പോരാടി…

മരണം ഒളിഞ്ഞിരിക്കുന്ന രണഭൂമിയിൽ,,,

തുളഞ്ഞുകേറുന്ന വെടിയുണ്ടകൾക്കു നടുവിൽ,,,

നെഞ്ചുവിരിച്ചു നിന്ന നിങ്ങൾ,,

ഞങ്ങളോരോ ഭാരതീയന്റെയും ആവേശമായി സിരകളിലൊഴുകാൻ പോവുകയാണ്…

നിങ്ങളെ ഓർത്തു ഞങ്ങൾ വിലപിയ്ക്കുകയില്ല,,

അത് നിങ്ങളുടെ വീരകഥയുടെ മാറ്റ് കുറച്ചാലോ…

അഭിമാനിക്കുന്നു,അഹങ്കരിയ്ക്കുന്നു…

ഇങ്ങനെ ചിലരുടെ ത്യാഗത്തിനാൽ പടുത്തുയർത്തിയ ഈ ഭാരതത്തിൽ പിറവി എടുക്കാൻ കഴിഞ്ഞതിൽ…

ഭാരതമെന്ന വികാരം പോലെ നിങ്ങളും ഈ ഹിമാലയശൃംഗങ്ങളിൽ തട്ടി പ്രതിധ്വനിക്കാൻ പോവുന്നു,

ഗംഗയുടെ ഓളങ്ങളിൽ ഒഴുകാൻ തുടങ്ങുന്നു,,,

ആദരാഞ്ജലികൾ…

Advertisements

4 thoughts on “പതിനേഴ് പൂവുകൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s