​ഏറ്റെടുക്കേണ്ട കർമ്മം

ഇനിയെങ്കിലും ഈ പ്രഹസനം അവസാനിപ്പിച്ചാലും…
എനിക്കായി ശബ്ദമുയർത്തി പ്രതികരിക്കാതിരിക്കുക..

എന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ ഇനി മെഴുതിരികൾ തെളിയ്ക്കാതിരിക്കുക…

എന്നെ ഓർത്തു ദീനമായി വിലപിക്കാതിരിക്കുക..

അവയ്‌ക്കൊന്നും എന്റെ കോപാഗ്നി അണയ്ക്കാനാവില്ല..

ഞാൻ അർഹിക്കുന്ന നീതി നൽകാനാവില്ല..

കഴിയുമെങ്കിൽ നീതിപീഠത്തിന്റെ വിലക്കുകൾ ഭേദിച്,അഹിംസയുടെ ആ പൊടിപിടിച്ച മുഖംമൂടി അഴിച്ചുവച്,, ചങ്കുറപ്പോടെ മുന്നിട്ടിറങ്ങുക…

ഒറ്റക്കയ്യനായ അധമന്റെ അവശേഷിക്കുന്ന ആ കൈ കൂടി അരിഞ്ഞുവീഴ്‌ത്തുക..

ഇനി ഒരു പെണ്ണിന്റെയും കണ്ണുകൾ നിറയാൻ അതിടയാവരുത്..

ഒരമ്മയുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും ഇനി അസ്തമിക്കാനിടവരരുത്..

അവനെ ഇല്ലാതാക്കാൻ ശേഷിയുള്ള ഒരു നിയമവും,ഒരു കോടതിയും ഇന്നീ നാട്ടിലില്ല..

നട്ടെല്ലുള്ള ഒരുവനെങ്കിലും എനിക്കായി ഈ കർമം ഏറ്റെടുത്താലും…

ഇല്ലെങ്കിൽ എല്ലാം മറന്നോളൂ,,ഉപേക്ഷിച്ചോളൂ ഈ പ്രകടനങ്ങൾ,,പ്രതിഷേധങ്ങൾ…

തിരക്കേറിയ ജീവിതത്തിൽ നീ പോയൊളിച്ചോളൂ..

അടുത്ത സൗമ്യ മരിയ്ക്കും വരെ മൗനം പാലിച്ചോളൂ…

ഞാൻ സ്വയം വെന്തുരുകിക്കോളാം… പശ്ചാത്തപിച്ചോളാം,ഈ നശിച്ച നാട്ടിൽ ജനിച്ചത് എന്റെ പൊറുക്കാനാവാത്ത തെറ്റായിരുന്നുവെന്ന്…

9 thoughts on “​ഏറ്റെടുക്കേണ്ട കർമ്മം

  1. പെണ്ണിന്റെ പ്രതികരണ ശേഷിക്ക് നേരെയുള്ള കൊഞ്ഞനം കാട്ടലുകളാണ് ഇന്ത്യയിലെ ഇന്നത്തെ നിയമപീഠങ്ങൾ പറയുന്ന വിധികളും പരാമർശങ്ങളും…. എന്റെ രാജ്യത്തെ അരക്ഷിതാവസ്ത വിളിച്ചറിയിക്കുന്ന വിധി.

    Liked by 1 person

    1. അതാണ് യാഥാർഥ്യം…എന്നെങ്കിലും ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവുമെങ്കിൽ അത് പ്രതികരിക്കാൻ തയ്യാറാവുന്ന ഒരുവന്റെ അല്ലെങ്കിൽ ഒരുവളുടെ ഉദയത്തിലൂടെയായിരിക്കും…

      Like

Leave a comment