ഓണം 

കാലത്തെണീക്കണം… 
മുറ്റത്തും തൊടിയിലും പാടത്തിൻ വരമ്പിലും, 

നാടായ നാടൊക്കെയും കാടായ കാടൊക്കെയും, 

പൂവുതേടി പോവണം.. 

പൂക്കളം തീർക്കണം…

നാണയത്തുട്ടുമായ് ഓണത്തപ്പനെയും കാത്തു കോലായിലിരിക്കണം…

തോട്ടിലെ തെളിനീരിൽ പോയ് മുങ്ങിക്കുളിയ്ക്കണം…

പുതുമണം മാറാത്ത ഓണപ്പുടവ ചുറ്റി,

കിഴക്കേമുറ്റത്തെ ഗോമാവിൽ കെട്ടിയൊരൂഞ്ഞാലിൽ ആടണം…

ഇടത്തോട്ടിലയിട്ട് മനസ് നിറയുവോളം മതിമറന്നുണ്ണണം..

അന്തിക്ക് ഉമ്മറത്തൊരു നിലവിളക്കും കൊളുത്തി,തുളസിക്കതിർ ചൂടി കുമ്മി കളിക്കണം..

പിന്നെ നേരം വെളുക്കുവോളം സൊറ പറഞ്ഞിങ്ങനെ വെറുതേ ഇരിക്കണം..

ഇനി വരും ഓണത്തിനൊത്തിരി കനവുകൾ നെയ്യണം..

ഇതൊന്നുമില്ലാതെ എന്തോണം???

Wishing You All A Very Happy Onam… 😊

Advertisements

12 thoughts on “ഓണം 

  1. ഈ ഓണം അതിന്റെ തനിമ ചോരാതെ നിലനിൽക്കുന്ന ചില നാട്ടിൻപുറങ്ങൾ ഇന്നും ഉണ്ട് സുഹൃത്തേ…ഇത്രയൊന്നുമില്ലെങ്കിലുംസ്നേഹവും സമാധാനവും സമ്പത്സമൃദ്ധിയും ഒക്കെ വിളയുന്നുണ്ട് അവിടെ… 😊😊

   Like

   1. ഞാനിങ്ങ് തിരുവനന്തപുരത്ത് ഇതൊന്നും കാണുന്നില്ല. ഇവിടെ തോവാള പൂ അല്ലാതെ തൊടിയിലെ പൂ കാണാനേ ഇല്ല. കുറേ ഉപ്പും ചായപ്പൊടികൾ തൂവിയ തേങ്ങാക്കൊത്തും വില കൊടുത്തു വാങ്ങിയ പൂക്കളും കുറേ ഡപ്പാങ്കുത്ത് തമിഴ് പാട്ടുകളുമിട്ട് തുള്ളിയുറയുന്നതാണ് Trend.

    Liked by 1 person

   2. Mm… വേദനാജനകമായ യാഥാർഥ്യം…ന്യൂ ജനറേഷൻ ഓണം അങ്ങനെയാണ്.. പണ്ടൊരു കാലത്ത് ഒത്തൊരുമയും സ്നേഹവുമൊക്കെയായിരുന്നു ആഘോഷങ്ങളുടെ മുഖമുദ്ര..ഇന്നതൊക്കെ ഒന്നുമല്ലാതായിരിക്കുന്നു…

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s