ഒരു തിരിച്ചുവരവ്

കലാലയജീവിതം കഴിഞ്ഞു വർഷങ്ങൾക്കു ശേഷം പിന്നീടൊരിക്കൽ കോളേജിലെത്തിയ എന്റെ പ്രിയസുഹൃത്തിനു വേണ്ടി എഴുതിയത്….

ഒരായിരം ഓർമകളുടെ ചിതയിൽ നിത്യം
തെളിഞ്ഞുകത്തുന്ന ചെങ്കോട്ടയിലേക്ക്,
അന്നൊരിക്കൽ കൂടി ഞാൻ കാലുകുത്തി.
ഇല്ല, മനം നിറയ്ക്കുന്നൊരു പുഞ്ചിരിയുമായി
ഗെയ്റ്റിനരികിൽ ഒരുകൂട്ടം ചങ്ങാതിമാരില്ല.
കൾട്ട് എവേ കുറിച്ചിട്ട പടവുകളിലൊന്നും
ചിരിച്ചും കളിച്ചും കഥകൾ പറഞ്ഞും
കൈകോർത്തിരിക്കാൻ ആരുമില്ല.
പണ്ടെന്നോ ആ ചുവരുകളിൽ കോറിയിട്ട
ചിത്രങ്ങൾക്കുമീതെ, ആരൊക്കെയോ
പുത്തൻ ചായം പകർന്നിരിക്കുന്നു.
പക്ഷെ അവയൊന്നും പഴയപോലെ,
വാചാലമാവുന്നില്ല… മയക്കത്തിലാണ്..
പരിചിതമായ ഒട്ടനവധി മുഖങ്ങൾ,
ഓടിവന്ന് തന്നെ പുണരാനും കുശലം ചൊല്ലാനും ആരും മടിച്ചില്ല.
‘സഖാവേ’ എന്ന അവരുടെ വിളിയിൽ പലപ്പോഴും ഞാൻ എന്നെത്തന്നെ മറന്നു.എങ്കിലും നെഞ്ചിലെവിടെയോ
ആഴ്ന്നിറങ്ങുന്നൊരു കൂർത്ത സൂചിയുടെ വേദന.
കരയാതിരിക്കാൻ ഞാൻ പാടുപെട്ടു.
വരാന്തയിലെവിടെയോ നിന്ന് വീണ്ടും കാതോർത്തു.
ഇല്ല, ഹർഷാരവങ്ങളില്ല, പ്രതിഷേധസ്വരങ്ങളില്ല.
ചുരുട്ടിയ മുഷ്ടിയും ഇടറാത്ത ശബ്ദവുമായി
ചെങ്കൊടികളുമായി ആരൊക്കെയോ
നടന്നുവരുമെന്ന് വെറുതെ ഒന്നാശിച്ചു.
അവരിലൂടെ, നഷ്ടപ്പെട്ടുപോയ പലതിനെയും വീണ്ടും തിരിച്ചുകൊണ്ടുവരാൻ പണിപ്പെട്ടു.
വിഫലമായ ഒരു ശ്രമമാണെന്നറിഞ്ഞിട്ടും,,,…
ഏറെ നാൾ തനിച്ചിരുന്ന മഴമരത്തിനുകീഴെ ഇരുന്നു ഞാൻ സ്വയം ആശ്വസിച്ചു.
കഴിഞ്ഞകാലം തിരികെ വരില്ലെന്നറിഞ്ഞിട്ടും.,
കനവുകളുടെ യവനികക്കു പിന്നിൽ,
ഏകനായി,,, മൂകനായി,,, ഞാൻ..
ആ മരം പിന്നൊരിക്കലും പൂത്തിട്ടില്ലെന്നു തോന്നി.
പലതും അതിനും നഷ്ടമായിരിക്കുന്നു.
എങ്കിലും ആ കൊടിമരത്തിന് മുകളിൽ എന്റെയീ കരുത്താർന്ന കൈകളാൽ വരിഞ്ഞുമുറുക്കിയ ചുവന്ന പതാക
ഉയർന്നുപാറുന്നുണ്ട്, പഴയ പ്രൗഢി ഇല്ലെങ്കിലും…
പലരുമുണ്ടായിരുന്നിട്ടും അന്നാദ്യമായി
ഞാൻ തനിച്ചായപോലെ തോന്നി.
ഓരോ മൺതരിക്കുപോലും പരിചിതനായിരുന്ന താനിന്ന് വെറും അന്യനാണെന്നു തോന്നി.
മറ്റെല്ലാം പഴയപോലെ… പിന്നെന്താണ് മാറിയത്?ഞാനോ??
ഹൃത്തിനു ഭാരമേറുന്നു,കാലിടറുന്നു,
കാഴ്ച മങ്ങുന്നു,,ഇല്ല.. ഇനിയും വയ്യ…
ഞാൻ പൊട്ടിക്കരയുകയായിരുന്നു….

image

17 thoughts on “ഒരു തിരിച്ചുവരവ്

Leave a comment