ശരശയ്യ

Bhishma,The true Warrior
ഇനിയെന്നു മോക്ഷം?
ഈ ശരശയ്യയിൽ നിന്നുമിനിയെന്നു മോക്ഷം?
ധർമാധർമങ്ങളടരാടുമീ, തിന്മ വിളയാടുമീ കുരുക്ഷേത്ര ഭൂവിൽ നിന്നുമിനിയെന്നു മോചനം?
ഹസ്തിനപുരിക്കൊരു കാവലാളായ്,
ഏഴുലകും കീർത്തി നേടിയവൻ.
സിംഹാസനം ത്യജിച്ചാ പൊൻകിരീടവും
രാജാമാതാവിന്നു കാൽക്കൽ വച്ചോൻ.
ജീവിതത്തിന്നവസാനശ്വാസം  വരെ,
ബ്രഹ്മചര്യത്തിലുറച്ചുനിന്നോൻ.
ഏവരുമെൻ പേരുവാഴ്ത്തി
വാക്കിൽ വ്യതിചലിക്കാത്ത യോഗി
വറ്റാത്ത പിതൃസ്നേഹത്തിനുറവ.
എങ്കിലുമറിഞ്ഞില്ലാരും…, ഈ  വയോവൃദ്ധന്റെ നെഞ്ചിൽ സദാ ഒരഗ്നിനാളം ജ്വലിച്ചുവെന്ന്.
ആ നാളത്തിലിവൻ സ്വയം വീണു
വീണ്ടും വീണ്ടും പുകഞ്ഞുവെന്ന്.
ഒരുവൾക്ക്,അംബയ്ക്കറിയാതെയേകിയ
മിഴിനീരിൽ വെന്ത് സ്വയമുരുകിയോൻ..
ഗുരുവര്യനോടെതിരിട്ടു യുദ്ധം ചെയ്തു
ഹൃദയം തകർന്നവൻ വേദനിച്ചോൻ..
പാണ്ഡുവിലും ധൃതരാഷ്ട്രരിലും പിന്നെ വിദുരരിലും,
ഹസ്തിനസാമ്രാജ്യമൊരു മഹാസാഗരമെന്നപോലെ,
ദിക്കൊക്കെയും മനതാരിലും പടരുമെന്നൊരുപാട് മോഹിച്ചവൻ..
പാണ്ഡുപുത്രർ തിരിച്ചെത്തിയ വേളയിൽ
നൂറ്റൊന്നും അഞ്ചുമവർ നൂറ്റിയാറുഗ്രമാം കൽത്തൂണുകൾ പോലെ
ഈ മഹാരാജ്യം പടുത്തുയർത്തും എന്ന്
വീണ്ടും വൃഥാ ആശിച്ചവൻ…
സൂര്യപുത്രൻ ധീരയോദ്ധാവിനെ സദാ
സൂതകുമാരനെന്നവഹേളിക്കവേ…,
മൗനം ഭുജിച്ചുള്ളിൽ നീറുമാത്മാവിന്റെ
കണ്ണുനീരൊപ്പാൻ പാടുപെട്ടോൻ..
ശകുനി കുതന്ത്രം മെനഞ്ഞ പകിടകൾ
ചൂതിൽ തിമിർത്തൊരാ രാജസഭകളിൽ
നീതിയെ നിഷ്കരുണം പ്രഹരിക്കവേ,,
നിറകണ്ണുമായതു കണ്ടുനിൽക്കേണ്ടിവന്നവൻ.
അംഗനാരത്നമാം ദ്രൗപദീ…, നിന്നുടയാട
കരുത്ത കൈകളാലവൻ വലിച്ചിഴക്കവേ…
കണ്ണുകളടചൊന്നെതിർക്കുവാനാവാതെ
ഉള്ളിലാത്മാഹുതി ചെയ്യുവാൻ വെമ്പുമെൻ
ധർമബോധത്തിന്റെ ചാട്ടവാറേറ്റവൻ.
പിന്നിക്കുരുക്ഷേത്രഭൂവിലനീതിയെ
ഖിന്നനായ് കൂടെനിർത്തേണ്ടിവന്നവൻ.
ചക്രവ്യൂഹത്തിന്റെ ചതിയിൽ, ഞാനുൾപ്പെടെ
കീർത്തിമാന്മാർ പേരുകേട്ട മഹാരഥർ
അർജുനതനയനെ മുറിവേൽപ്പിക്കവേ,
അവനൊപ്പമെന്നകതാരുമാരാരുമറിയാതെ ഒരുപാട് കേണു.
പ്രിയ പാർത്ഥ, നിന്നസ്ത്രങ്ങളീ ഭീഷ്മരുടെ
നെഞ്ചിൽ മുറിവേൽപ്പിച്ചതില്ല.
ധർമമാണവ, കർമമാണവ ജീവിതതീക്ഷ്ണപരീക്ഷകൾ തന്നുടെ അന്ത്യമാണവ.
ഇനി മാഘമാസത്തിലൊരഷ്ടമിനാൾ വരും.
മൃത്യുവന്നീ വൃദ്ധനെ മാറോട്ചേർക്കും,
പുണരും, നെറ്റിയിൽ ലോലമായ് ചുംബിക്കും.
പിന്നെയവന്റെ കൂടെയാകാശ സീമയിൽ
അനന്തവിഹായസ്സുതേടി ഞാൻ മറയും.
എങ്കിലുമൊരാശ വൃഥാ,,,
ഈ കുരുക്ഷേത്രത്തിലിന്നു വിളയാടുമധർമവും അനീതിയും
ഇവനൊപ്പമീ വിണ്ണിലലിഞ്ഞില്ലാതെ ആയെങ്കിൽ…
പാർത്ഥസാരഥീ കൃഷ്ണാ,
ഇവൻ ധന്യനായേനെ…
image

Advertisements

10 thoughts on “ശരശയ്യ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s