വിട

ഓർമകൾ ഏറെ സമ്മാനിച്ച കലാലയജീവിതത്തിനൊടുവിൽ വാക്കുകൾ ചേർത്തു കൊരുത്ത ഒരു ചെറുകവിത

മൊഴിയുവാനിനി ഒന്നുമാത്രം
ഇടറുമെൻ ഹൃദയത്തിലായ്
വിട പറഞ്ഞീ വേളയിൽ നാം
അകലവേ വേർപിരിയവേ
ഇനിയുമീ നെഞ്ചാകെ പൂത്തൂ
സൗഹൃദത്തിൻ പൂവുകൾ
ഒഴുകുന്നുവോ പടരുന്നുവോ
നിണമായിതെൻ സിരയാകവേ
ഈ കലാലയവേദികൾ ഇനി
അന്യമായ് മാറുമ്പൊഴും
ശിഥിലമായീ ഇഴപിരിഞ്ഞൊരു
സുഹൃത്ബന്ധക്കണ്ണികൾ..
ഇവിടെയല്ലോ എന്റെ ജീവിത-
മൊളി പടർത്തി ഉദിച്ചതും
കായ്ച്ചതും തളിരിട്ടതും പല
ശാഖയായ് പടരുന്നതും
പൂവിട്ടതും ഒടുവിൽ കൊഴിഞ്ഞു
നിലത്തു വീണു പൊലിഞ്ഞതും
കൂടെ നിൽക്കും തേങ്ങലിൽ
കുളിർ താങ്ങലായും സ്നേഹമായ്
നിങ്ങളും വിട്ടകലവേ
അനർത്ഥമായീ ജീവിതം
എന്റെ സ്വപ്നവുമാശയായും
ശയനം തുടർന്നൊരു ഗേഹമേ
എന്നെ വിട്ടകലുന്ന തോഴരു-
മെന്നുമേ ഞാനേകയായ്
പുസ്തകത്താളിൽ വിരിഞ്ഞൊരു
പുത്തനോർമയിലൊക്കെയും
അറിവിന്റെ ആഴിയിൽ നീന്തവെ
ഗുരുനാഥരും തുണയാകവേ
അമ്മയായ് ചില  വേളയിൽ
അവർ കുഞ്ഞനുജന്മാരുമായ്
എങ്കിലും ഞാനൊന്നറിഞ്ഞൂ
സൗഹൃദം സ്നേഹാമൃതം
സാന്ദ്രസുന്ദരസംഗമം…
പറയുവാൻ ഞാൻ ബാക്കി വച്ചവ
പലതുമെൻ ഹൃദയത്തിലായ്
നിഴലുകൾ പോലിനിയവ പിൻ-
തുടരുമോ എൻ ഭാവിയെ
വൈകിയില്ലെന്നാകിലും വയ്യി-
നിയവ എൻ സ്മൃതികളിൽ
നീറിനീറിപ്പുകയവേ എൻ
ജീവിതം അതിലെരിയവേ
ഈ വിദ്യാലയമേകിയോരാ
ഓർമകൾ തൻ തൊട്ടിലിൽ
ചാഞ്ഞുറങ്ങും വേളയിൽ സ്വയ-
മോർത്തുവിങ്ങാൻ മാത്രമായ്
ഈ പുഴക്കര ചാഞ്ഞുനിൽക്കും
ആൽമരക്കൂട്ടങ്ങളും..
പഠനമുറിയിലെ മതിലുകൾ
ഇണക്കുരുവികൾ ഈ ശിലകളും
എന്നുമോർക്കും കണ്ണുനീരിൽ
കുതിർന്ന ഞങ്ങൾ തൻ സൗഹൃദം
നൽകുവാൻ ഗുരുദക്ഷിണ ഇനി
ഒന്നുമില്ലെൻ കൈകളിൽ
അനുഗ്രഹിക്കൂ എന്നുമെന്നും
അഭയമാകൂ നാഥരേ
എങ്കിലും ഈ ജീവിതത്തിൻ
അർത്ഥമേറിയ മാത്രകൾ
നൽകിയോരീ ആലയം
വിദ്യാലയം സ്നേഹാലയം
ഇന്നു ഞാനറിയുന്നു സർവം
വെറും മിഥ്യാശിലകളാം
സത്യമായെന്തുണ്ട് ഭൂവിൽ?
നശ്വരം വെറുമോർമകൾ
വാക്കുവറ്റും വരികളിടറും
വേദന തൻ മാത്രയിൽ
വേർപിരിയൽ വീണ്ടുമെൻ മിഴി
ഈറനണിയും മാത്രയിൽ
നാമൊരുമിച്ചാലപിച്ച
സ്നേഹസൗഹൃദകാവ്യമെൻ
നെഞ്ചകത്തിൽ നിറയവേ ഞാൻ
മെഴുകുപോലതിലുരുകവേ
നാമൊരുമിച്ചീ ചുവരിൽ
കോറിയിട്ട കുറിപ്പുകൾ
മഴയിലലിയാ വെയിലിലുരുകാ –
തവിടെ വീണ്ടുമുറങ്ങവേ..
നാം പണിത മനോരഥങ്ങ-
ളടർന്നു വീഴാൻ വെമ്പവേ..
നാമുലാത്തിയൊരീ വരാന്തകൾ
നമ്മെയോർത്തു വിതുമ്പവേ
അറിയുമിന്നവസാനമാണീ
വരികളെൻ വിദ്യാലയേ
നൽകുമോ പുനർജന്മമെ-
ന്നെന്നുൾത്തടം ഉരുവിട്ടപോൽ
എങ്ങുപോയ് മറയുന്നുവെ-
ന്നറിയില്ലയെങ്കിലുമോർക്കുവിൻ
ഇനിയുമൊന്നായ് ഒത്തുചേരാം
സുഹൃദ്‌സംഗമവേദിയിൽ
സ്നേഹദീപം സത്യമാകിൽ
സൗഹൃദം യാഥാർഥ്യവും
അകലെയായ് വിടചൊല്ലിയാലും
ഹൃദയമാകെ ഓർമകൾ
സൗഹൃദത്തിൻ മുറിപ്പാടുകൾ
ഈ ശിലാലിഖിതക്കൂട്ടുകൾ

image

Advertisements

7 thoughts on “വിട

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s