അമ്മ

ഹൃദയത്തിൽ നീ തീർത്ത ആഴമേറിയ
മുറിവുകളിൽ നിന്നും രക്തം വാർന്നൊഴുകുന്നു.
ഒരു നാൾ പുണ്യ നദിയായ് നീ വാഴ്ത്തിയ
ഗംഗയിലും യമുനയിലും നർമ്മദയിലുമെല്ലാം
ഇന്നൊഴുകുന്നത് എൻറെ രക്തമാണ്….
എനിക്ക് തണലായി നിന്ന സോദരൻ നേർക്ക്
നീ തൊടുത്തുവിട്ട അസ്ത്രങ്ങൾ അവനിൽ
നികത്താനാവാത്ത വിള്ളലുകൾ സൃഷ്ടിച്ചിരിക്കുന്നു.
അവയിലൂടെയാണ് അനുദിനമെന്നെ കാർന്നുതിന്നുന്ന
യമരാജൻറെ ദൃഷ്ടി പതിക്കുന്നത്…
നൂറ്റാണ്ടോളം നിനക്ക് ശ്വാസമായി ഞാൻ കാത്തുവച്ച വായുവാണ്
വിഷപ്പുക തുപ്പുന്ന യന്ത്രങ്ങളും കെട്ടിടങ്ങളും
കൊണ്ട് നീ ആശുദ്ധമാക്കിയത്…..
നിന്നെ താരാട്ട് പാടി ചേർത്തുറക്കിയ അതേ മാറിടത്താണ്,
കരുത്തേറിയ നിൻറെ ജെ സി ബി കൈകൾ കൊണ്ട്
ആഴ്ന്നിറങ്ങി എൻറെ ആത്മാവിൽ പോറലേൽപ്പിച്ചത്…
തണുപ്പേറിയ രാത്രികളിൽ പനിച്ചു നീ വിങ്ങുമ്പോൾ
പൊതിഞ്ഞ അതേ പച്ചപ്പുതപ്പാണ്,,മൂർച്ചയേറിയ
നിൻറെ നഖങ്ങളാൽ നീ കീറി മുറിച്ചത്….
ഞാനിന്നു മരണത്തോട് മല്ലിടുകയാണ്…,
എങ്കിലും കീഴടങ്ങുകില്ല ഞാൻ….,
തോറ്റു പിന്മാറുകയില്ല……..
ഇനിയും നിന്നെ ഈ നെഞ്ചോടു ചേർത്തുറക്കണം,
നിൻറെ മുടിച്ചുരുളിൽ എൻ വിരലാൽ തലോടണം..
നിനക്കായി ഈ അമ്മ ഇനിയും ജീവിക്കണം…
ജീവിച്ചുകൊണ്ടേയിരിക്കണം…
image

SAVE NATURE….PROTECT MOTHER,EARTH…WORLD ENVIRONMENT DAY

Advertisements

8 thoughts on “അമ്മ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s