മരണം

തുറന്നിട്ട വാതിലുകൾക്കിടയിലെ വിടവിലൂടെ,
നിനക്കകത്തേയ്ക്ക് കടന്നുവരാം…
ഒരു ചാണകലെ, എന്റെ ഹൃദയമിടിപ്പിന്റെ വേഗത
കേട്ടുകൊണ്ട് ശക്തനായി നിലയുറപ്പിയ്ക്കാം.,
തണുത്തു മരവിച്ച കൈകൾ വാരിയെടുത്ത് നിന്റെ വിരലുകൾക്കിടയിൽ ചേർത്തു പിടിയ്ക്കാം.,,
കവിളിണയിൽ കിനിഞ്ഞിറങ്ങുന്ന കണ്ണീരിന്റെ അവസാന കണവും നിനക്കിന്നൊപ്പിയെടുക്കാം..,,
ഞാൻ കാത്തിരിയ്ക്കുകയായിരുന്നു., നിന്റെ വരവിനായി
ഒടുവിലെല്ലാ ഭാരങ്ങളുമിറക്കി വച്ച്,
പറഞ്ഞതും പറഞ്ഞു തീരാത്തതുമായ കഥകളെല്ലാം ഉള്ളിലൊതുക്കി,
പണിതുയർത്തിയ പടുകൂറ്റൻ സവിധങ്ങൾ
അടർന്നുവീഴുന്നത് ഒന്നു തിരിഞ്ഞു നോക്കി
അവസാനമായൊരു ‘വിട’ വാക്ക് ചൊല്ലാതെ
ഞാനിന്നിറങ്ങി വരികയാണ്, മരണമേ നിനക്കൊപ്പം
image

Advertisements

13 thoughts on “മരണം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s