വീണ്ടും ഒരു യുദ്ധം

ഒടുവിലാ നിണമാർന്ന രണഭൂമിയിൽ നി-
ന്നൊരു  ദീനരോദനമുയർന്നുകേൾക്കെ;
ഇവിടെ വീണ്ടും മഹാഭാരത  യുദ്ധത്തി-
നാരംഭമോ ശംഖൊലികൾ കേൾപ്പൂ ….
ഇനിയെത്ര ദുശ്ശാസനർ കാപാലികർ
അബലയാം സ്ത്രീ വസ്ത്രമുരിയുമാവോ?
ഇനിയെത്ര ശകുനിമാർ  ചതികളാൽ ചൂതിനാൽ
ഈ ഭൂമി സർവ്വം കവർന്നെടുക്കും
ഇനിയുമീ പിഞ്ചു കുരുന്നുകൾ തൻ ശിര-
സ്സരിയുമോ ക്രൂരനാം അശ്വസ്ഥാമാ….
അഭിമന്യുമാരെത്ര ചക്രവ്യൂഹത്തിലായ്
ചതികളിൽ വീണു പൊലിഞ്ഞു പോവാം?
ഇനിയെത്ര രാധേയർ സോദരൻ നേർക്കായി
ആയുധമേന്തും ശരം തൊടുക്കും?
ഇനിയെത്ര ഭീഷ്മരും  ദ്രോണരുമെല്ലാമീ
തിന്മ തൻ പടയാളിയായി മാറും?
ഇനിയുമുണ്ടോ സുയോധനർ മേനിയെ
വജ്രമാക്കി ഗദായുദ്ധഭൂവിൽ…
ഉത്തരതൻ പിഞ്ചു കുഞ്ഞിന്നു നേർക്കിനി
ബ്രഹ്മാസ്ത്രമെയ്യുമോ ഈ   കുപിതർ …
ഒടുവിൽ സ്വപുത്രർ തൻ മരണമെല്ലാമറി-
ഞ്ഞിടറിയ ഹൃത്തും നിറഞ്ഞ കണ്ണും
വേദനയാൽ നീറി ശാപമായ് അഗ്നിയായ്
മാതൃഹൃദയങ്ങൾ ഗാന്ധാരിമാർ ……
എത്ര കബന്ധങ്ങൾ വീണുവെങ്കിൽ
പോലുമെത്ര ത്യാഗം സഹിച്ചെന്നാകിലും
ഒന്നറിഞ്ഞാലുമസ്തമയത്തിലെപ്പൊഴും
ധർമം വിജയിക്കുമെന്ന സത്യം
ഈ കുരുക്ഷേത്രഭൂവിൽ പാർത്ഥസാരഥി-
യായി.., ഗീതാമൃതം ചൊരിയുവാനായ്
ഒടുവിലെല്ലാ ശാപവും വേദനകളും
ശിരസ്സിലേറ്റും  കൃപാ മൂർത്തിയായി…,
ഒരു വേള വീണ്ടും പുനർജ്ജനിയ്ക്കൂ
ധർമ പക്ഷത്തിന്റെ കാവലാളായ്.,
ഒരു വേള വീണ്ടും പുനർജ്ജനിയ്ക്കൂ നീതി-
വിളയുവാൻ വീണ്ടുമീ ഭൂമിതന്നിൽ…
image

Advertisements

15 thoughts on “വീണ്ടും ഒരു യുദ്ധം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s